- Advertisement -Newspaper WordPress Theme
HEALTHതാരൻ കാരണം ചൊറിച്ചിൽ സഹിക്കാനാകുന്നില്ലേ ? ഇതാ ദിവസങ്ങൾക്കുള്ളിൽ പരിഹാരം കണ്ടെത്താം

താരൻ കാരണം ചൊറിച്ചിൽ സഹിക്കാനാകുന്നില്ലേ ? ഇതാ ദിവസങ്ങൾക്കുള്ളിൽ പരിഹാരം കണ്ടെത്താം

തലയില്‍ തൊടുമ്പോഴേ താരന്‍ പൊടിപൊടിയായി വീഴുകയാണോ? ചൊറിച്ചില്‍ സഹിക്കാന്‍ കഴിയുന്നില്ലേ? ഇതിന് ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരം കണ്ടെത്താം. നല്ല നാടന്‍ വഴികള്‍ പ്രയോഗിച്ചാല്‍ താരനെ ദിവസങ്ങള്‍ക്കുള്ളില്‍ അകറ്റാം കഴിയും.

താരന്‍ മാറ്റാനുള്ള വഴികള്‍

ചെറിയ ചൂടുള്ള വെളിച്ചെണ്ണ തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. വെളിച്ചെണ്ണയ്ക്ക് ആന്റി-ഫംഗല്‍ ഗുണങ്ങളുണ്ട്. ഇത് തലയോട്ടിയിലെ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും. രാത്രിയില്‍ എണ്ണ തേച്ച് രാവിലെ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

ആര്യവേപ്പിന് ആന്റി-ബാക്ടീരിയല്‍, ആന്റി-ഫംഗല്‍ ഗുണങ്ങളുണ്ട്. ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് തല കഴുകുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും. ആര്യവേപ്പില അരച്ച് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നതും നല്ലൊരു പ്രതിവിധിയാണ്.

തൈരില്‍ അടങ്ങിയിട്ടുള്ള പ്രോബയോട്ടിക്‌സ് താരന്‍ ഉണ്ടാക്കുന്ന ഫംഗസിനെ ചെറുക്കാന്‍ സഹായിക്കും. ഒരു കപ്പ് തൈര് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് അര മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

വെള്ളവും ആപ്പിള്‍ സിഡെര്‍ വിനെഗറും തുല്യ അളവില്‍ കലര്‍ത്തി തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയുടെ pH നില സന്തുലിതമാക്കാന്‍ സഹായിക്കും.

ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തും. വിറ്റാമിന്‍ B, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme