in , , , , , ,

എണ്ണമയമുള്ള ചര്‍മ്മത്തിന്റെ പരിപാലനം

Share this story

എണ്ണമയമുള്ള ചര്‍മ്മം ധാരാളം ആളുകളില്‍ കാണാറുണ്ട്. ചര്‍മ്മത്തില്‍ കൂടുതല്‍ സെബം ഉല്‍പ്പാദിപ്പിക്കുന്നതു മൂലമാണ് എണ്ണമയമുള്ള ചര്‍മ്മം ഉണ്ടാകുന്നത്. സെബവും സെബാസിയസ് ഗ്രന്ഥികളും ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും ചര്‍മ്മത്തിന്റെ വരള്‍ച്ച തടയുന്നതും കൊണ്ട് എണ്ണമയമുള്ള ചര്‍മ്മം അത്ര മോശമായ അവസ്ഥയല്ല. പക്ഷെ ഇത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയാന്‍ ഇടയാക്കുകയും പലപ്പോഴും മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യുന്നു.

  • ആരോഗ്യമുള്ള ചര്‍മ്മത്തിന് പതിവായി മുഖം കഴുകുന്നത് അത്യാവശ്യമാണ്. എന്നാല്‍ എപ്പോഴും മുഖം കഴുകുന്നത് ചര്‍മ്മത്തിലെ സ്വാഭാവിക ഓയിലിനെ ഇല്ലാതാക്കും.
  • വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു. മുഖത്തെ വൃത്തിയായി സൂക്ഷിക്കാനും എണ്ണമയമുള്ള ചര്‍മ്മം ഇല്ലാതാക്കാനും ക്ലെന്‍സര്‍ ഉപയോഗിച്ച് പതിവായി വൃത്തിയാക്കുക.
  • ഓയില്‍ ഫ്രീ മോയ്‌സ്ചുറൈസര്‍ മുഖത്തെ സുഷിരങ്ങള്‍ അടയ്ക്കുകയോ മുഖക്കുരു ഉണ്ടാക്കുകയോ ചെയ്യില്ല. ഇത് ചര്‍മ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും സഹായിക്കും. അതിനാല്‍ മോയ്സ്ചുറൈസര്‍ പതിവായി പുരട്ടാന്‍ ശ്രമിക്കുക.
  • ദിവസവും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് വരണ്ടതും എണ്ണമയമുള്ളതുമായ ചര്‍മ്മം ഇല്ലാതാക്കാന്‍ സഹായിക്കും.
  • അമിതമായി സെബം ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടഞ്ഞു പോകും. ഇത് മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് എന്നിവയ്ക്ക് കാരണമാകുന്നു.
  • ചര്‍മ്മത്തിലെ ഡെഡ് സ്‌കിന്‍ സെല്ലുകളെ ഇല്ലാതാക്കാന്‍ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ഒരു എക്സ്ഫോളിയേറ്റിംഗ് ഫെയ്സ് മാസ്‌ക് ഉപയോഗിക്കുക.
  • ഒരു ടോണര്‍ ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തെ ആഴത്തില്‍ ശുദ്ധീകരിക്കുകയും ഓയിലിനെ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.
  • ദിവസം മുഴുവന്‍ ബ്ലോട്ടിംഗ് പേപ്പറുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ അധിക എണ്ണയെ ഇല്ലാതാക്കാന്‍ സഹായിക്കും. മുഖത്തെ എണ്ണമയം കുറയ്ക്കാന്‍ നെറ്റി, മൂക്ക്, താടി എന്നിവിടങ്ങള്‍ ഇടയ്ക്കിടെ തുടയ്ക്കുക.
  • ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും വിഷവസ്തുക്കളെ പുറന്തള്ളാനും ധാരാളം വെള്ളം കുടിക്കണം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രമിക്കുക. അവ ശരീരത്തെ രോഗങ്ങളില്‍ നിന്ന് പ്രതിരോധിക്കുന്നതിനൊപ്പം ചര്‍മ്മത്തിന് തിളക്കവും നല്‍കുന്നു.
  • മുഖത്ത് ഇടയ്ക്കിടെ തൊടുമ്പോള്‍ കൈകളില്‍ നിന്ന് മുഖത്തേക്ക് അഴുക്കും എണ്ണയും ബാക്ടീരിയയും വ്യാപിക്കാന്‍ ഇടയാകും. മുഖം വൃത്തിയാക്കുകയോ മോയ്സ്ചറൈസ് ചെയ്യുകയോ സണ്‍സ്‌ക്രീന്‍ അല്ലെങ്കില്‍ മേക്കപ്പ് ഉപയാഗിക്കുകയോ ചെയ്യുമ്പോള്‍ മാത്രം മുഖത്ത് സ്പര്‍ശിക്കുക, ആദ്യം കൈകള്‍ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക.

വായ്പ്പുണ്ണിനെ അകറ്റി നിര്‍ത്താം

അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം – എങ്ങനെ നേരിടാം ?