- Advertisement -Newspaper WordPress Theme
HEALTHസെര്‍വിക്കല്‍ കാൻസര്‍: സ്ത്രീകള്‍ നിസാരമായി തള്ളിക്കളയുന്ന 4 ലക്ഷണങ്ങള്‍

സെര്‍വിക്കല്‍ കാൻസര്‍: സ്ത്രീകള്‍ നിസാരമായി തള്ളിക്കളയുന്ന 4 ലക്ഷണങ്ങള്‍

ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ കണ്ടുവരുന്ന അർബുദങ്ങളില്‍ നാലാം സ്ഥാനത്താണ് സെർവിക്കല്‍ കാൻസർ അഥവാ ഗർഭാശയമുഖ അർബുദം.

ഇന്ത്യയിലെ സ്ത്രീകളില്‍ മരണനിരക്ക് കൂടുതലുള്ള കാൻസറുകളില്‍ ഒന്നാണിതെങ്കിലും, കൃത്യസമയത്ത് തിരിച്ചറിഞ്ഞാല്‍ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന ഒന്നുകൂടിയാണിത്. ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധയാണ് ഇതിന് പ്രധാന കാരണം.

പലപ്പോഴും രോഗലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടുതുടങ്ങില്ല എന്നതാണ് ഇതിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നത്. എന്നാല്‍ ശരീരം കാണിക്കുന്ന ചില സൂചനകള്‍ പല സ്ത്രീകളും സാധാരണ ശാരീരിക മാറ്റങ്ങളാണെന്ന് കരുതി അവഗണിക്കാറുണ്ട്.

അസാധാരണമായ യോനീസ്രവം

സ്ത്രീകളില്‍ യോനീസ്രവം സാധാരണമാണെങ്കിലും അതിന്റെ നിറത്തിലോ മണത്തിലോ മാറ്റം വരുന്നത് ശ്രദ്ധിക്കണം. സെർവിക്കല്‍ കാൻസറിന്റെ ലക്ഷണമായി സ്രവം വെള്ളം പോലെയോ, ദുർഗന്ധത്തോടു കൂടിയതോ, അല്ലെങ്കില്‍ അതില്‍ രക്താംശം കലർന്നതോ ആകാം. ഇത്തരം മാറ്റങ്ങള്‍ തുടർച്ചയായി കാണുന്നുണ്ടെങ്കില്‍ ഉടൻ വൈദ്യസഹായം തേടണം.

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോള്‍ വേദന

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോള്‍ വേദന അനുഭവപ്പെടുന്നത് പലപ്പോഴും സ്ത്രീകള്‍ തുറന്നു പറയാൻ മടിക്കാറുള്ള കാര്യമാണ്. എന്നാല്‍ ഇത് ഗർഭാശയമുഖത്തെ മുഴകളുടെയോ അർബുദത്തിന്റെയോ സൂചനയാകാം. പ്രത്യേകിച്ചും പെട്ടെന്നുണ്ടായ വേദനയാണെങ്കില്‍ അത് നിസ്സാരമായി കാണരുത്.

പെട്ടെന്നുണ്ടാകുന്ന ശരീരഭാരക്കുറവ്

ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ മാറ്റം വരുത്താതെ തന്നെ ശരീരഭാരം വല്ലാതെ കുറയുന്നുണ്ടെങ്കില്‍ അത് ശരീരത്തിലെ അസാധാരണമായ പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നു. ശരീരത്തിലെ അർബുദ കോശങ്ങള്‍ ഊർജ്ജം കൂടുതലായി ഉപയോഗിക്കുന്നത് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനൊപ്പം അമിതമായ ക്ഷീണവും അനുഭവപ്പെടാറുണ്ട്.

ക്രമരഹിതമായ രക്തസ്രാവം

രണ്ട് ആർത്തവങ്ങള്‍ക്കിടയിലുണ്ടാകുന്ന രക്തസ്രാവം, ആർത്തവവിരാമം) സംഭവിച്ചതിനു ശേഷമുണ്ടാകുന്ന രക്തസ്രാവം എന്നിവ അതീവ ഗൗരവത്തോടെ കാണണം. ലൈംഗിക ബന്ധത്തിന് ശേഷമുള്ള രക്തസ്രാവവും സെർവിക്കല്‍ കാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.

പരിഹാരമാർഗ്ഗങ്ങള്‍

പാപ് സ്മിയർ, എച്ച്‌പിവി ടെസ്റ്റ് എന്നിവ കൃത്യമായ ഇടവേളകളില്‍ ചെയ്യുന്നത് രോഗം നേരത്തെ കണ്ടെത്താൻ സഹായിക്കും. 9 മുതല്‍ 14 വയസ്സു വരെയുള്ള പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന എച്ച്‌.പി.വി വാക്സിൻ ഈ രോഗത്തെ വലിയൊരു പരിധി വരെ തടയാൻ സഹായിക്കും. ശരീരം നല്‍കുന്ന ചെറിയ ലക്ഷണങ്ങള്‍ പോലും ഗൗരവമായി കാണുക. നേരത്തെയുള്ള കണ്ടെത്തലാണ് അർബുദത്തിനെതിരെയുള്ള ഏറ്റവും വലിയ പോരാട്ടം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme