‘മോശം’ കൊളസ്‌ട്രോള്‍ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന അളവിലുള്ള എല്‍ഡിഎല്‍ ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു. ഇത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ ഭക്ഷണക്രമം നിര്‍ണായക പങ്ക് വഹിക്കുന്നു. ചില ഭക്ഷണങ്ങള്‍ക്ക് എല്‍ഡിഎല്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന ഹൈ-ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എച്ച്ഡിഎല്‍) വര്‍ദ്ധിപ്പിക്കാനും കഴിയും. മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…
ഓട്‌സ്
ഓട്സ് കഴിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. നാരുകള്‍, പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കന്‍, രക്തത്തിലേക്ക് കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു.
ഫാറ്റി ഫിഷ്
ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനുള്ള ഒരു ഫലപ്രദമായ മാര്‍ഗമാണ് മാത്സ്യം. എല്‍ഡിഎല്‍ വര്‍ദ്ധിപ്പിക്കുന്ന പൂരിത കൊഴുപ്പുകള്‍ ഫാറ്റി ഫിഷില്‍ കൂടുതലാണ്. കൊഴുപ്പുള്ള മത്സ്യത്തില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമുണ്ട്. ഇവ ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കുകയും ക്രമരഹിതമായ ഹൃദയമിടിപ്പിന്റെ സാധ്യത കുറയ്ക്കുന്നതിലൂടെ ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യും. സാല്‍മണ്‍, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
പയര്‍വര്‍ഗങ്ങള്‍
പയര്‍വര്‍ഗങ്ങള്‍ അമിത വിശപ്പ് തടയുന്നു. ഭക്ഷണത്തിനുശേഷം കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നും. കിഡ്‌നി ബീന്‍സ്, പയര്‍, കടല ബ്ലാക്ക് ബീന്‍സ്, ലിമ ബീന്‍സ് എന്നിവ ചേര്‍ക്കുന്നത് ആരോ?ഗ്യത്തിന് നല്ലതാണ്.
നട്‌സ്
നട്സ് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കുറയ്ക്കുന്നു. വാള്‍നട്ട് ഒമേഗ-3 ഫാറ്റി ആസിഡുകളുടെ (ആല്‍ഫ-ലിനോലെനിക് ആസിഡ്) സമ്പന്നമായ ഉറവിടമാണ്. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
പഴങ്ങള്‍
ആപ്പിള്‍, മുന്തിരി, സ്‌ട്രോബെറി, സിട്രസ് പഴങ്ങള്‍ എന്നിവയെല്ലാം പെക്റ്റിന്റെ മികച്ച ഉറവിടങ്ങളാണ്. ഇത് എല്‍ഡിഎല്‍ (മോശം) കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു തരം ലയിക്കുന്ന നാരുകളാണ്. പഴങ്ങള്‍ പതിവായി കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.