ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും വിറ്റാമിന്‍ സിയും നാരുകളും തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ഗ്രാമ്പൂ. പതിവായി ഗ്രാമ്പൂ ചവച്ചരച്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. രോഗ പ്രതിരോധശേഷി
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രാമ്പൂ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ചുമ, ജലദോഷം തുടങ്ങിയവയെ തടയാനും സഹായിക്കും.
2. ബ്ലഡ് ഷുഗര്‍
രാവിലെ ഗ്രാമ്പൂ ചവച്ചരച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
3. വയറു വീര്‍ത്തിരിക്കുന്നതിനെ അകറ്റാന്‍
ഫൈബര്‍ അടങ്ങിയ ഇവ ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്നതിനെ അകറ്റാനും ഗുണം ചെയ്യും.
4. അസിഡിറ്റി
ഭക്ഷണശേഷം ഒരു ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് അസിഡിറ്റിയെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
5. പല്ലുവേദന
വായയുടെ ആരോഗ്യത്തിനും ഗ്രാമ്പൂ നല്ലതാണ്. പല്ല് വേദനയ്ക്ക് ഏറ്റവും നല്ല ഔഷധമാണ് ഗ്രാമ്പൂ.
6. വായ്നാറ്റം
വായ്നാറ്റമുള്ളവര്‍ അല്പം ഗ്രാമ്പൂ തൈലം ചെറു ചൂടു വെള്ളത്തിലൊഴിച്ച് ഭക്ഷണത്തിന് ശേഷം വായില്‍ കൊണ്ടാൽ ദുർഗന്ധം മാറും.
7. ശ്വാസകോശത്തിന്‍റെ ആരോഗ്യം
ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും.




