- Advertisement -Newspaper WordPress Theme
HEALTHകൊവിഡ് മഹാമാരി വീണ്ടപും വരുമോ; ആശങ്കയായി ചൈനയില്‍ കണ്ടെത്തിയ പുതിയ കൊറോണ വകഭേദം

കൊവിഡ് മഹാമാരി വീണ്ടപും വരുമോ; ആശങ്കയായി ചൈനയില്‍ കണ്ടെത്തിയ പുതിയ കൊറോണ വകഭേദം

വവ്വാലുകളില്‍ നിന്ന് പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യതയുളള കൊവിഡിന്റെ പുതിയ വകഭേദം ചൈനയില്‍ കണ്ടെത്തി. HKU5-CoV-2 ആണ് പുതിയ ഇനം വകഭേദം. കൊവിഡിന് കാരണമായ SARS-CoV-2ന്റെ അതേശേഷിയുളള വൈറസാണിത്. ഇതിന് കോശ ഉപരിതല പ്രോട്ടീന്‍ കോശങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ ശേഷിയുളളതിനാല്‍ മനുഷ്യരില്‍ അണുബാധയുണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. ചൈനീസ് ജേര്‍ണലായ സെല്‍ സയന്റിഫിക്കിലാണ് പുതിയ വൈറസിനെക്കുറിച്ചുളള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റായ ഷി ഷെംഗ്ലിയാണ് ഗ്വാംഗ്ഷോ ലബോറട്ടറിയില്‍ ഗവേഷണം നടത്തിയത്.

പുതിയ വൈറസിന് മനുഷ്യരിലേക്ക് രോഗം വ്യാപിപ്പിക്കാനുളള ശേഷിയുണ്ടെങ്കിലും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതുമായി ബന്ധപ്പെട്ടുളള കൂടുതല്‍ ഗവേഷണം നടന്നുവരികയാണ്. ഇതിനകം തന്നെ കൊവിഡിന്റെ നിരവധി വകഭേദങ്ങള്‍ കണ്ടെത്തിയെങ്കിലും അവയില്‍ ചിലത് മാത്രമേ മനുഷ്യരിലേക്ക് വ്യാപിക്കുന്നുളളൂ. ഹോങ്കോംഗിലെ ജാപ്പനീസ് പെപ്പിസ്ട്രെല്‍ വവ്വാലില്‍ നിന്ന് തിരിച്ചറിഞ്ഞ HKU5 എന്ന കൊവിഡിന്റെ നിന്നുളള വകഭേദമാണ് ഇത്. മിഡില്‍ ഈസ്?റ്റ് റെസ്പിറേ?റ്ററി സിന്‍ഡ്രോമിന് കാരണമാകുന്ന വൈറസും ഇതില്‍ ഉള്‍പ്പെടുന്നു.SARS-CoV-2പോലെ ഇതിലും ഫ്യൂറിന്‍ ക്ലീവേജ് സെ?റ്റ് എന്നറിയപ്പെടുന്ന ഒരു സവിശേഷത അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇത് കോശ പ്രതലങ്ങളിലെ ACE2 റിസപ്?റ്റര്‍ പ്രോട്ടീന്‍ വഴി കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്നു.

പ്രധാനമായും ഈ വൈറസ് മനുഷ്യന്റെ കുടലുകളെയും ശ്വാസനാളത്തെയുമായിരിക്കും ബാധിക്കുക. ഇതിന് വ്യാപനശേഷി കുറവാണ്.അതേസമയം, മിനിസോട്ട സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ദനായ മൈക്കല്‍ ഓസ്?റ്റര്‍ഹോം പഠനത്തോട് പ്രതികരിച്ചിട്ടുണ്ട്. 2019 കാലഘട്ടത്തെ അപേക്ഷിച്ച് SARS വൈറസുകളെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ക്ക് പ്രതിരോധശേഷി കൂടുതലായി ഉണ്ടെന്നും വലിയ ദുരന്തം ഉണ്ടാകില്ലെന്നുമാണ് പറയുന്നത്. 2019 ഡിസംബറിലാണ് ചൈനയില്‍ ആദ്യമായി നോവല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. ഇത് ലോകമെമ്പാടും പടര്‍ന്നു. 2025 ഫെബ്രുവരിയില്‍ പുറത്തുവന്ന കണക്കുപ്രകാരം കൊവിഡ് മൂലം 7,087,178 പേരാണ് ലോകത്താകെ മരിച്ചത്. ഇത് ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ മഹാമാരിയായി മാറുകയായിരുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme