- Advertisement -Newspaper WordPress Theme
HEALTHകട്ടന്‍ കാപ്പി നല്ലതാ ; പക്ഷേ കാപ്പിപ്പൊടി ഇപ്പോ അത്ര അല്ലതല്ല, വ്യാജനാ

കട്ടന്‍ കാപ്പി നല്ലതാ ; പക്ഷേ കാപ്പിപ്പൊടി ഇപ്പോ അത്ര അല്ലതല്ല, വ്യാജനാ

ദിവസവും കട്ടന്‍കാപ്പി കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുമത്രേ. അവയില്‍ പലതും ആന്റി ഓക്‌സിഡന്റുകള്‍, കഫീന്‍, ബി വിറ്റാമിനുകള്‍ പോലുളള ആവശ്യ പോഷകങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. കാപ്പിയിലെ കഫീന്‍ ഒരു നാഡീവ്യൂഹ ഉത്തേജകമായി പ്രവര്‍ത്തിക്കുകയും തലച്ചോറിലെ അടിനോസിന്‍ റിസപ്റ്ററുകളെ തടയുകയും ഡോപോമിന്‍ നോര്‍പിനെഫ്രിന്‍ തുടങ്ങിയ ന്യൂറോട്രാന്‍സ്മിറ്ററുകളുടെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

ഇത്രയും ഗുണങ്ങള്‍ ഉണ്ടെങ്കിലും നിങ്ങള്‍ എന്നും കുടിക്കുന്ന കാപ്പി മായം അടങ്ങിയതാണെങ്കിലോ? മായം കലര്‍ന്നതാണെങ്കില്‍ എന്നും ഈ കാപ്പി കുടിച്ചാല്‍ അവ നിങ്ങളുടെ ആരോഗ്യത്തിന് കാര്യമായ ദോഷം വരുത്തും. മായം കലര്‍ന്ന കാപ്പി കുടിക്കുമ്പോള്‍ ശരീരത്തിന് എന്ത് സംഭവിക്കുമെന്നും മായം കലര്‍ന്ന കാപ്പി എങ്ങനെ കണ്ടെത്താമെന്നും നോക്കാം.

വ്യാജ കാപ്പിപ്പൊടി എങ്ങനെയൊക്കെയാണ് തയ്യാറാക്കുന്നത്

പുളിങ്കുരു പൊടിച്ചത്, ഈന്തപ്പഴകുരുവിന്റെ പൊടി, അല്ലെങ്കില്‍ സ്റ്റാര്‍ച്ച് എന്നിവ കാപ്പിപ്പൊടിയില്‍ കലര്‍ത്തി വ്യാജ കാപ്പി ഉണ്ടാക്കുന്നതായാണ് ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ബെംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ഹെഡ് എഡ്വീന രാജ് കാപ്പിപ്പൊടിയിലെ മായം കണ്ടെത്തുന്നത് എങ്ങനെയാണെന്ന് പറയുന്നു.

മായം കലര്‍ന്ന കാപ്പി എങ്ങനെ കണ്ടെത്താം

ഒരു ഗ്ലാസ് വെളളത്തിലേക്ക് ഒരു സ്പൂണ്‍ കാപ്പിപ്പൊടി ചേര്‍ക്കുക. ശുദ്ധമായ കാപ്പിപ്പൊടിയാണെങ്കില്‍ പൊങ്ങിക്കിടക്കും. അതേസമയം മറ്റ് പൊടികള്‍ ചേര്‍ത്ത കാപ്പിപ്പൊടി ആണെങ്കില്‍ അവ ഗ്ലാസിനടിയിലേക്ക് താഴ്ന്നുപോകും. കുടിക്കുമ്പോള്‍ കയ്‌പ്പോ രുചി വ്യത്യാസമോ അനുഭവപ്പെടുകയും ചെയ്യാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme