in , , , , , ,

സ്ത്രീകളുടെ പേടിസ്വപ്‌നമായ സ്താര്‍ബുദം പടരുന്നത് കൊളജന്‍ പ്രോട്ടീന്‍കാരണമോ?

Share this story

എല്ലുകള്‍, തരുണാസ്ഥി,മാസപേശിയെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന ടെന്‍ഡനുകള്‍, സന്ധികള്‍, ചര്‍മം തുടങ്ങിയ കോശസംയുക്തങ്ങളില്‍ കാണപ്പെടുന്ന ഒരു തരം പ്രോട്ടീനാണ് കൊളജന്‍. 28 ടൈപ്പ് കൊളജനുകള്‍ മനുഷ്യനില്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ കൊളജന്‍ 12, സ്താനാര്‍ബുജകോശങ്ങള്‍ ശരീരത്തില്‍ പടരുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നതായി ഗവേഷണത്തില്‍ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ ഗാര്‍വന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് റിസര്‍ച്ചിലെ ഗവേഷകരാണ് ഇതിന്റെ പഠനം നടത്തിയത്.

ഉയര്‍ന്ന തോതിലുള്ള കൊളജന്‍ 12 അര്‍ബുദകോശങ്ങളെ അവയുടെ പ്രഭവസ്ഥാനത്തു നിന്ന് ശരീരത്തിന്റെ മറ്റിടങ്ങളിലേക്ക് പടരാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അര്‍ബുദ കോശങ്ങള്‍ക്ക് ചുറ്റുമുള്ള ട്യൂമര്‍ മൈക്രോ
പരിസ്ഥിതിയുടെ ഭാഗമാണ് കൊളജനെന്നും വിത്തുകള്‍ വളരാന്‍ മണ്ണ് അനുകൂല സാഹചര്യം ഒരുക്കിക്കൊടുക്കുന്നതുപോലെ അര്‍ബുദകോശങ്ങള്‍ക്ക് പെരുകാന്‍ ഈ ആവരണം സഹായകമാകുമെന്നും ഗാര്‍വന്‍ ഇന്‍സ്റ്റിറ്റൂട്ടിലെ പ്രഫസര്‍ തോമസ് കോക്‌സ് പറയുന്നു.

കൊളജന്‍ അടങ്ങിയ ആവരണത്തെ കുറിച്ച് കൂടുതല്‍ പഠിക്കുന്നത് വഴി എന്തുകൊണ്ടാണ് ചില അര്‍ബുദ കോശങ്ങള്‍ മറ്റുള്ളവയെക്കാള്‍ മാരകമാകുമെന്ന് അറിയാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അര്‍ബുദ ചികിത്സയ്ക്ക നൂതന മാര്‍ഗ്ഗങ്ങള്‍് വികസിപ്പിക്കാനും ഇത് സഹായകമാകാമെന്ന് നേച്ചര്‍ കമ്യൂണിക്കേഷന്‍ ജേര്‍ണലില്‍ പ്രസദ്ധീകിച്ച പഠനം പ്രകടിപ്പിക്കുന്നു.

എലികളില്‍ നടത്തിയ പഠനത്തില്‍ അര്‍ബുദ കോശങ്ങള്‍ വളരുന്നതിനൊപ്പം കൊളജന്‍ 12 ന്റെ തോതും വര്‍ധിക്കുന്നതായി ഗവേഷകര്‍ നരീക്ഷിച്ചു. അര്‍ബദത്തിന്റെ സ്വഭാവത്തെ മാറ്റിമറിച്ച് അവയെ കൂടുതല്‍ ആക്രമണോത്സുകരാകുന്നതില്‍ കൊളജന് പങ്കുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. അര്‍ബുദകോശങ്ങളെ ബയോപ്‌സിയില്‍ കൊളജന്‍ 12 ന്റെ തോത് കൂടി അളക്കുന്നത് അര്‍ബുദം എത്രവേഗം പടരാമെന്നതിനെ ക്കുറിച്ച് സൂചനകള്‍ നല്‍കാമെന്നും പഠന റിപ്പോര്‍ട്ട് കൂട്ടിചേര്‍ക്കുന്നു.

തീപൊള്ളലേറ്റാല്‍ ചെയ്യേണ്ടത്

ഇന്‍സുലിന്‍ സൂക്ഷിക്കേണ്ടവിധം