പ്രായം കൂടുമ്പോള്‍ ശരീരത്തില്‍ കൊളാജന്‍ അളവും കുറയും. ശരീരത്തിന് ആവശ്യമായ പ്രോട്ടീനില്‍ വളരെ പ്രധാനപ്പെട്ടതാണ് കൊളാജന്‍. ചര്‍മം യുവത്വമുള്ളതാക്കാന്‍ കൊളാജന്‍ സപ്ലിമെന്റ് കഴിക്കുന്നത് ചിലരുടെ ശീലമാണ്. നമ്മുടെ സ്‌കിന്നിന്റെ ഇലാസ്തികത നിലനിര്‍ത്താനും തിളക്കമുള്ളതാക്കാനും കൊളാജന്‍ വേണം. നിത്യ ജീവത്തിലുണ്ടാകുന്ന സമ്മര്‍ദവും മറ്റ് പാരിസ്ഥിതകമായ കാര്യങ്ങളും കൊളാജന്റെ അളവില്‍ കുറവ് വരുത്താം.
കൊളാജന്‍ സപ്ലിമെന്റ് കഴിച്ച് ഇത് നികത്തുന്നതാണോ അതോ പ്രകൃതിദത്തമായ ആഹാരങ്ങളിലൂടെ ഇത് ശരീരത്തിലെത്തുന്നതാണോ ശരിയെന്ന് മനസിലാക്കേണ്ടത് അനിവാര്യമാണ്. വിദഗ്ദര്‍ പറയുന്നത് ചര്‍മം, പേശികള്‍, അസ്ഥികള്‍, ലിഗമെന്റുകള്‍, മറ്റ് ടിഷ്യുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന്റെ പ്രധാന അടിസ്ഥാനമായ കൊളാജന്‍ പ്രകൃതിദത്തമായ ഭക്ഷണങ്ങളിലൂടെ ശരീരത്തിലെത്തുന്നതാണ് ഗുണകരമെന്നാണ്. ചിക്കനും മത്സ്യവും ഇതിന് ബെസ്റ്റാണ്. ഇവ കൊളാജന്‍ ഉത്പാദത്തിന് സഹായിക്കുമ്പോള്‍ കൊളാജന്‍ അടങ്ങിയ എല്ലിനുള്ളിലെ മജ്ജയും ഭക്ഷണത്തിലുള്‍പ്പെടുത്താം.
വിറ്റമിന്‍ സി കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനാല്‍ സിട്രസ് പഴങ്ങള്‍ ബെറി പഴങ്ങള്‍ എന്നിവയും കഴിക്കുന്നത് നല്ലതാണ്. ഇലക്കറികളും മുട്ടയുടെ വെള്ളയും കഴിക്കുന്നത് നല്ലതാണ്. കൊളാജന്‍ ഉല്‍പാദനത്തിന് ആവശ്യമായ അമിനോ ആസിഡായ പ്രോലിന്‍ മുട്ടയുടെ വെള്ളയില്‍ അടങ്ങിയിട്ടുണ്ട്. അതേസമയം ഇലക്കറികളില്‍ കൊളാജന്‍ ഉത്പാദനത്തെ സഹായിക്കുന്ന ക്ലോറോഫിലാണുള്ളത്.
നോൺ വെജ് വിഭവങ്ങളിൽ നാരങ്ങ നീര് ചേർക്കുന്നത് വെറുതെയല്ല ! പിന്നിൽ ഒരു കാരണം ഉണ്ട്