ഇന്ത്യക്കാർ പതിവായി കുടിക്കുന്ന ചായ ആരോഗ്യത്തിന് ഗുണകരമായതിനൊപ്പം, ചില തെറ്റായ ശീലങ്ങൾ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കാലിഫോർണിയയിലെ ഗാസ്ട്രോഎന്ററോളജിസ്റ്റ് ഡോ. സൗരഭ് സേത്തി മുന്നറിയിപ്പ് നൽകി. ചായയുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട ഏഴ് തെറ്റുകൾ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഒഴിവാക്കേണ്ട പ്രധാന തെറ്റുകൾ:
- വെറുംവയറ്റിൽ ചായ: ആസിഡ് റിഫ്ലക്സിനും വയറുവേദനയ്ക്കും കാരണമാകും.
- അമിത പഞ്ചസാര: ഫാറ്റി ലിവറിനും പ്രമേഹത്തിനും വഴിവെക്കും.
- സ്ലിമ്മിംഗ് ടീ അത്യധികം: നിർജലീകരണവും ഇലക്ട്രോലൈറ്റ് ഇംബാലൻസും ഉണ്ടാക്കും.
- ഗ്രീൻ ടീ സപ്ലിമെന്റ്: ഗുണമേന്മ കുറഞ്ഞവ കരൾ നശിപ്പിക്കും.
- അമിത ചൂടുള്ള ചായ: അന്നനാള കാൻസറിന് കാരണമായേക്കാം.
- രാത്രിയിൽ ചായ: ഉറക്കം തടസ്സപ്പെടും, കരളിനും ദോഷം.
- ബബിൾ ടീ: അമിത പഞ്ചസാര, സ്റ്റാർച്ച്; ഇൻസുലിൻ റെസിസ്റ്റൻസിനും ലിവർ പ്രശ്നങ്ങൾക്കും കാരണമാകും.




