- Advertisement -Newspaper WordPress Theme
FOODപഞ്ഞിപോലത്തെ ഇഡ്ഡലി വീട്ടിലും ഉണ്ടാക്കാം

പഞ്ഞിപോലത്തെ ഇഡ്ഡലി വീട്ടിലും ഉണ്ടാക്കാം

മിക്ക വീടുകളിലും പ്രഭാത ഭക്ഷണത്തിലെ പ്രിയപ്പെട്ട വിഭവമാണ് ഇഡ്ഡലി. എന്നാൽ ഹോട്ടലുകളിൽ കിട്ടുന്നതുപോലുള്ള മൃദുവായ, വെളുത്ത് പഞ്ഞിപോലുള്ള ഇഡ്ഡലി വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്നില്ലെന്ന് പലരും പരാതി പറയാറുണ്ട്. ഇത് ഇഡ്ഡലി ഉണ്ടാക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുകയും ചെയ്യും. എന്നാൽ നുറുങ്ങ് വിദ്യകൾ ഉപയോഗിച്ച്, ഹോട്ടലിൽ കിട്ടുന്നപോലുള്ള ഇഡ്ഡലി സ്വന്തം അടുക്കളയിലും ഉണ്ടാക്കാൻ കഴിയും. അതും വളരെ എളുപ്പത്തിൽ. മാവ് അരയ്ക്കുന്നതുമുതൽ ആവിയിൽ വേവിക്കുന്നത് വരെയുള്ള ചെറിയ കാര്യങ്ങൾ അല്പം ശ്രദ്ധിച്ചാൽ മാത്രം മതി.

ആവശ്യമായ ചേരുവകൾ

1. രണ്ട് പാത്രം പച്ചരി (ഇഡ്ഡലിക്കുള്ള അരിയും ഉപയോഗിക്കാം)

2. ½ ടീസ്പൂൺ ഉലുവയും ഉഴുന്നും3.¼ ടീസ്പൂൺ ചൗവ്വരി

4.½ ടീസ്പൂൺ ഉലുവ

ശരിയായ അളവ് നിലനിർത്തുക

ഓരോ കപ്പ് അരിയോടൊപ്പം അരക്കപ്പ് ഉഴുന്നുപരിപ്പും ½ ടീസ്പൂൺ ഉലുവയും ചേർക്കണം. ഇത് കൂടിയും കുറഞ്ഞും പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാൽ പാത്രം ചൗവ്വരിയും കൂടി ചേർക്കുക. എല്ലാ ചേരുവകളും നന്നായി കഴുകി നാലോ അഞ്ചോ മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ശരിയായി കുതിർന്ന ശേഷം പിന്നീട് ഉലുവയും ഉഴുന്നും അല്പം വെള്ളവും കൂടി ചേർത്ത് ആദ്യം അരയ്ക്കണം. പിന്നീട് അരിയും ചൗവ്വരിയും ഒരുമിച്ച് നന്നായി അരയ്ക്കുക. അധികം കട്ടിയുള്ളതോ ലൂസായതോ ആവരുത്. മാവ്അമിതമായി പുളി തോന്നിയാൽ അര ടീസ്പൂൺ ഉപ്പും കൂടി ചേർക്കണം. ചിലയിടങ്ങളിൽ മാർദ്ദവം കിട്ടാൻ അരിക്കും ഉഴുന്നിനുമൊപ്പം വേവിച്ച ഉരുളക്കിഴങ്ങും ചേർത്ത് അരയ്ക്കാറുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme