തിരുവനന്തപുരം ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് അയക്കുന്നതിന് ക്യത്യമായ റഫറല്‍ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ചികിത്സാസൗകര്യങ്ങളും രോഗിയുടെ അവസ്ഥയും പരിഗണിച്ചായിരിക്കും നടപടി. ഓരോ ആശുപത്രിയിലും റഫറല്‍രജിസ്റ്റര്‍ ഉണ്ടായിരിക്കും. നല്‍കിയ ചികിത്സയും റഫര്‍ ചെയ്യാനുളള കാരണവും അതില്‍ വ്യക്തമാക്കിയിരിക്കണം. മാസത്തിലൊരിക്കല്‍ ആശുപത്രിതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇതു പരിശോധിക്കുമെന്നും ആരോഗ്യവകുപ്പിന്റെ ഉന്നതതലയോഗത്തില്‍ മന്ത്രി അറിയിച്ചു.
റഫര്‍ചെയതാല്‍ അക്കാര്യം മെഡിക്കല്‍ കോളേജിന്റെ കണ്‍ട്രോള്‍റൂമില്‍ വിളിച്ച് അറിയിച്ചിരിക്കണം. ഐ.സി.യു. വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഉറപ്പാക്കിവേണം റഫര്‍ ചെയ്യേണ്ടത് ഇതിലൂടെ മെഡിക്കല്‍ കോളേജിലും കാലാമസമില്ലാതെ ചികിത്സ ലഭ്യമാക്കാനാകും. നിലവില്‍ താലൂക്ക് ആശുപത്രികള്‍മുതല്‍ സെപഷ്യാലിറ്റിസേവനങ്ങള്‍ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളും മുതല്‍ ഇ-സഞജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സംവിധാനംവഴി സെഷ്യാലിറ്റി, സൂപ്പര്‍ സെപഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാണ്. ഇവ ഉപയോഗിക്കാതെ അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യുന്നതിലൂടെ രോഗികള്‍ക്കും അവരൂടെ ബന്ധുക്കള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മാത്രമല്ല അതിവിദഗ്ധ പരിചരണം ആവശ്യമുളളതും അല്ലാത്തതുമായ രോഗികള്‍ അധികമായി എത്തുമ്പോള്‍ മെഡിക്കല്‍ കോളേജുകളുടെ താളംതെറ്റും. മെഡിക്കല്‍ കോളേജിലെ ചികിത്സയക്കുശേഷമുളള തുടര്‍ചികിത്സക്കയായി രോഗിയുടെ വീടിനടുത്തുളള ആശുപത്രികളില്‍ റഫര്‍ചെയ്യുന്ന ബാക്ക് റഫറല്‍ സംവിധാനവും ശകതിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.