എത്ര കഴുകിയാലും ഒഴിയാത്ത ഒന്നാണ് താരന്‍. പ്രത്യേകിച്ച് പറ്റിപിടിച്ചിരിക്കുന്ന താരന്‍ (സ്റ്റിക്കി ഡാന്‍ഡ്രഫ്). സാധാരണ താരനെക്കാള്‍ അല്‍പം പ്രയാസമാണ് പറ്റിപ്പിടിക്കുന്ന താരനെ ഒഴിവാക്കാനെന്ന് ത്വക്ക് രോഗ വിദഗ്ധര്‍ പറയുന്നു. താരതമ്യേന ഇരുപതിനും മുന്നതിനും ഇടയില്‍ പ്രായമായ യുവാക്കളിലാണ് ഇത്തരത്തില്‍ പറ്റിപിടിക്കുന്ന താരന്‍ കൂടുതലും കണ്ടുവരുന്നത്. സാധാരണ താരന്‍ പോലെ ഇത് പൊഴിഞ്ഞു പോകില്ല, മറിച്ച് എണ്ണമയമുള്ള ഇവ തലയോട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുകയും വളരെ ഹെവിയായി തോന്നിക്കുകയും ചെയ്യും.
കുളിച്ചാലും തല വൃത്തിയായി എന്ന അനുഭൂതി ഒരിക്കലും കിട്ടില്ലെന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. തലമുടി കഴുകിയാലും രണ്ടു ദിവസത്തിനകം വീണ്ടും തലയോട്ടിയില്‍ കഴുക്ക് അടിഞ്ഞു കൂടുന്നതായി തോന്നാം.
പറ്റിപിടിക്കുന്ന താരന് പിന്നില്‍
അമിതമായ സെബം ഉല്‍പാദനമാണ് താരന്റെ മൂലകാരണം. ഇത് മലസീസിയ എന്ന ഫംഗസുമായി ഇടപഴകുമ്പോള്‍, വരണ്ട താരന്‍ കട്ടിയുള്ള കൂട്ടങ്ങളായി മാറും. അമിത സെബം ഉല്‍പാദനത്തിന് പുറമെ,
ഈര്‍പ്പമുള്ള കാലാവസ്ഥയും മലിനീകരണവും
ജനിതക കാരണങ്ങള്‍, സ്വാഭാവികമായും എണ്ണമയമുള്ള തലയോട്ടി
സ്‌റ്റൈലിങ് ഉല്‍പ്പന്നങ്ങളുടെയും കഠിനമായ ക്ലെന്‍സറുകളുടെയും അമിത ഉപയോഗം എന്നിവയുടെ പറ്റിപിടിക്കുന്ന താരന്‍ ഉണ്ടാകാന്‍ കാരണമാകും.
ഇത് ചൊറിച്ചില്‍, ചുവന്ന് തടിക്കുക തുടങ്ങിയ അസ്വസ്ഥതകളിലേക്ക് നയിക്കുമെന്നും പറയുന്നു. എന്നാല്‍ വിപണിയില്‍ കിട്ടുന്ന സാധാരണ ഡാന്‍ഡ്രഫ് ഷാംപൂകള്‍ ഉപയോഗിച്ചാല്‍ പറ്റപ്പിടിച്ചിരിക്കുന്ന താരനില്‍ നിന്ന് മോചനം ഉണ്ടാകില്ല.
ഷാംപൂ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട രണ്ട് ചേരുവകള്‍
ഓക്‌സിജന്‍ അടങ്ങിയ ചാര്‍ക്കോള്‍
ആഴത്തിലുള്ള ശുദ്ധീകരണ, വിഷവിമുക്തമാക്കല്‍ ഗുണങ്ങള്‍ക്ക് വിലമതിക്കപ്പെടുന്നു.
ഉയര്‍ന്ന ആഗിരണ ശേഷിയുള്ള ഇത്, തലയോട്ടിയിലെ സ്വാഭാവിക ഈര്‍പ്പം നീക്കം ചെയ്യാതെ അധിക എണ്ണ, അഴുക്ക്, അടിഞ്ഞുകൂടല്‍ എന്നിവ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.