in , , , , , ,

പേശീവേദനയുമായി ഡെങ്കിപ്പനി

Share this story

വൈറസ് ബാധിതരായ ഈഡിസ് ഈജിപ്റ്റി പെണ്‍ കൊതുകുകളിലൂടെയാണ് ഫ്‌ളാവി വൈറസ് കുടുംബത്തിലെ ഡെങ്കുവൈറസ് മനുഷ്യശരീരത്തിലെത്തുന്നത്. ഈകൊതുകുകള്‍ തന്നെയാണ് ചിക്കുന്‍ഗുനിയ, യെല്ലോ ഫീവര്‍സികാ വൈറസ് എന്നിവയുടെയും രോഗവാഹകരായി പ്രവര്‍ത്തിക്കുന്നത്. വൈറസ് ബാധിച്ചു 2-7 ദിവസത്തിനുളളില്‍ കടുത്ത പനി, കടുത്ത തലവേദന, കണ്ണുകള്‍ക്കു പിന്നില്‍ വേദന, പേശികളുടെയും സന്ധികളുടെയും ശക്തമായ വേദന, മനംപുരട്ടല്‍, വയറുവേദന, ഛര്‍ദി, നീരുവന്നു വീര്‍ത്ത ഗ്രന്ഥികള്‍, ചുവന്ന പാടുകള്‍ എന്നിവ പ്രകടമാകാം. ഡെങ്കു ഗുരുതരമാകുന്ന ഘട്ടത്തില്‍ പനി താഴ്ന്നു കാണപ്പെടാം. ഡെങ്കിപ്പനിയുടെ ലക്ഷണമായി വരുന്ന പേശീവേദന വളരെ അസാഹ്യമാണ്. അസ്ഥിനുറുങ്ങുന്നതു പോലെയുളള വേദനയാണിത്. ജീവനു തന്നെ ഭീഷണിയാകുന്ന ഘട്ടത്തിലേക്കു ലക്ഷണങ്ങള്‍ എത്താം. പ്ലാസ്മാ ലീക്കിങ് (പ്ലാസ്മ ചോര്‍ന്നു പോകല്‍), ഫ്‌ളൂയിഡ് അക്യുമലേഷന്‍ അഥവാ ഫ്‌ളൂയിഡ് ശേഖരിക്കപ്പെടുന്നത്. ശ്വാസതടസ്സം, കടുത്ത രകതസ്രാവമോ അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയോ പ്രകടമാകാം. മറ്റു ലക്ഷണങ്ങള്‍ കൂടാതെ കടുത്ത രകതസ്രാവമാണ് ഡെങ്കിപ്പനിയെ ശ്രദ്ധേയമാക്കുന്നത്.

കടുത്ത അടിവയര്‍ വേദന, തുടരെയുളള ഛര്‍ദി, പെട്ടെന്നു ശ്വാസമെടുക്കുന്ന സ്ഥിതി, മോണയില്‍ നിന്നോ മൂക്കില്‍ നിന്നോ രകതസ്രാവം, ക്ഷീണം, അസ്വസ്ഥതകരള്‍ വീര്‍ക്കല്‍, മലത്തിലോ ഛര്‍ദിയിലോ രക്തമയം എന്നിങ്ങനെ ഏറെ അപകടകരമായ കുറച്ചു ലക്ഷണങ്ങളുമുണ്ട്. പ്ലേറ്റ്‌ലറ്റ് കുറയുന്നതാണ് രക്തസ്രാവത്തിലേക്കുനയിക്കുന്നത്. കൊതുകിന്റെ വ്യാപനം തടയുകയാണ് മുന്നൊരുക്കം ഡെങ്കിപ്പനിയെ തീവ്രത അനുസരിച്ചു മൂന്നായി തിരിച്ചിട്ടുണ്ട് സാധാരണ ഡെങ്കിപ്പനി, ഹെമറാജിക് ഡെങ്കിപ്പനി, ഡെങ്കി ഷോക് സിന്‍ഡ്രം എന്നിവയാണവ. രകതപരിശോധനയിലൂടെയാണു രോഗം നിര്‍ണയിക്കുന്നത്. ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷന്‍ പരിശോധനയും ചെയ്യാറുണ്ട്.രോഗി ധാരാളം വെളളം കുടിക്കണം, നന്നായി വിശ്രമിക്കണം. ഫ്‌ളൂയിഡ് ഐ വി ആയി നല്‍കണം. രകതത്തിലെ കൗണ്ട് താഴ്ന്നു പോയാല്‍ അറിയാനാകില്ല. ഡോക്ടറുടെ സേവനം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

ജലദോഷവും വൈറല്‍ പനിയും വന്നാല്‍ എന്ത് ചെയ്യും

ഗുരുതരലക്ഷണങ്ങളോടെ എലിപ്പനി