നാടന്‍ വിഭവങ്ങള്‍ക്ക് രുചിയും മണവും കൂട്ടാന്‍ അല്‍പം ഉലുവ (Fenugreek) പൊടിയായും അല്ലാതെയുമൊക്കെ ചേര്‍ക്കാറുണ്ട്. മണവും രുചിയിലും മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയതാണ് ഉലുവ. നാരുകളും ആന്റി-ഓക്‌സിഡന്റുകളും വിറ്റാമിനുകളും നിറഞ്ഞ ഉലുവ ദിവസവും ഡയറ്റില്‍ ചേര്‍ക്കാവുന്നതാണ്.
ഉലുവയില്‍ ഗ്യാലക്ട്രോണ്‍ എന്ന ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചെറുകുടലില്‍ എത്തുമ്പോള്‍ ജെല്‍ പോലെയാകുകയും ഭക്ഷണത്തില്‍ നിന്നുള്ള പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും രക്തത്തിലേക്കുള്ള ആഗിരണം കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, അതില്‍ അടങ്ങിയ ഹൈഡ്രോക്‌സി ഐസൊലേഷന്‍ എന്ന അമിനോ ആസിഡ് പാന്‍ക്രിയാസില്‍ നിന്ന് കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നേരിയ തോതില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഒരു ദിവസം 15 ഗ്രാം മുതല്‍ 30 ഗ്രാം വരെ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഭക്ഷണത്തില്‍ ഉലുവ ചേര്‍ക്കാന്‍ ചില ടിപ്‌സ്
ചപ്പാത്തിക്ക് കുഴയ്ക്കുമ്പോള്‍ മാവില്‍ അല്‍പം ഉലുവ പൊടി ചേര്‍ക്കുന്നത് ചപ്പാത്തി സോഫ്റ്റും രുചികരവുമാക്കും
പാലില്‍നിന്ന് തൈര് ഉണ്ടാക്കുമ്പോള്‍ കുറച്ച് ഉലുവ ചേര്‍ക്കാവുന്നതാണ്.
രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത ഉലുവ അടുത്ത ദിവസം രാവിലെ കുടിക്കുന്നത് നല്ലതാണ്.
മോര് കാച്ചുമ്പോഴും ഉലുവ ചേര്‍ക്കാവുന്നതാണ്.
വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കാമോ?
ഉലുവ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും, എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുമെന്നതില്‍ എത്രത്തോളം ഫലപ്രദമാണെന്നതില്‍ വിശദമായ പഠനം ആവശ്യമാണ്. മരുന്നുകള്‍ക്കോ ??മറ്റ് പ്രമേഹ നിയന്ത്രണ മാര്‍ഗങ്ങള്‍ക്കോ ??പകരമാകാന്‍ ഉലുവ വെള്ളത്തിന് കഴിയില്ലെങ്കിലും, ദിനചര്യയുടെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.