സാധാരണ നിലയില്‍ ഒരു ദിവസമെങ്കിലും ആശുപത്രിയില്‍ കിടക്കുന്ന രോഗികള്‍ക്കേ ഹെല്‍ത് ഇന്‍ഷുറന്‍സിന്റെ ക്‌ളെയിം ലഭിക്കൂ. പ്രമേഹരോഗികളില്‍ മിക്കവരും രോഗത്തിന്റെ ആദ്യഘട്ടത്തില്‍ ഇതുപോലൊരു അവസ്ഥ ഉണ്ടാകില്ല. അതുകൊണ്ട് പ്രമേഹരോഗികളില്‍ മിക്കവരും ഇന്‍ഷുറന്‍സിനോട് പ്രത്യേകതാല്‍പര്യം കാണിക്കാറില്ല. പക്ഷേ, ഇന്നത്തെ നിലയ്ക്കു തുടര്‍ച്ചയായി മൂന്നുകൊല്ലം ആരോഗ്യ ഇന്‍ഷുറന്‍സില്‍ അംഗമായിരുന്നശേഷമേ പ്രമേഹരോഗിക്കു ഇന്‍ഷുറന്‍സിന്റെ പരിരക്ഷയും ആനുകൂല്യം ലഭിക്കുകയുള്ളൂ. അതുകൊണ്ട് എത്രയും നേരത്തെ പ്രമേഹരോഗി ഇന്‍ഷുറന്‍സില്‍ അംഗമാകണം. പ്രമേഹം മറ്റ് സങ്കീര്‍ണ രോഗങ്ങളിലേക്കുള്ള പടിവാതിലാണെന്ന കാര്യവും മറക്കേണ്ട. അതിനാല്‍, എല്ലാ പ്രമേഹരോഗികളും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടത് അത്യാവശ്യമാണ്. 18. പ്രമേഹം വരാതിരിക്കാന്‍ എപ്പോള്‍ മുതല്‍ ശ്രമം തുടങ്ങണം? ടൈപ് 1 പ്രമേഹത്തിന്റെ കാര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അത്ര പ്രായോഗികമല്ല. എന്നാല്‍ സാധാരണ കാണുന്ന ടൈപ് 2 പ്രമേഹത്തിന്റെ കാര്യത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് നല്ല ഫലം ഉണ്ട്. പ്രമേഹം വരാതിരിക്കാനുള്ള ശ്രമം നവജാതശിശുക്കളില്‍ ആരംഭിക്കണമെന്നാണ് എന്റെ അഭിപ്രായം. പ്രമേഹം പാരമ്പര്യമായിട്ടുള്ള കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്കു പശുവിന്‍പാല്‍ കൊടുക്കാതിരിക്കുന്നതു പ്രമേഹത്തെ അകറ്റാന്‍ സഹായിക്കും എന്നു ശാസ്ത്രീയ പഠനങ്ങള്‍ സംശയാതീതമായി തെളിയിച്ചിട്ടുണ്ട്. അതുപോലെ പൊണ്ണത്തടി, ദുര്‍മേദസ് എന്നിവ കൂടാതിരിക്കുവാന്‍ ശ്രദ്ധിക്കുന്നതും രോഗം വരാതിരിക്കാന്‍ സഹായിക്കും. കൂടാതെ 30 വയസു കഴിയുന്നതു മുതല്‍ ഏതൊരാളും രക്തപരിശോധന നടത്തി പ്രമേഹം പൂര്‍വാവവസ്ഥയില്‍ എത്തിയിട്ടില്ലെന്ന് ഉറപ്പാക്കണം. പ്രമേഹപൂര്‍വാവസ്ഥയാണെന്നു കണ്ടാല്‍ വിദഗ്ധ നിര്‍ദേശമനുസരിച്ച് ഭക്ഷണം നിയന്ത്രിച്ച് ഭാരം കുറച്ച് വ്യായാമം ചെയ്ത് പ്രമേഹം വരാതെ നോക്കാം
in HEALTH, LIFE, LIFE - Light, LifeStyle, news, SIDHA, SOCIAL MEDIA