വാഴപ്പഴം ഒരു കാരണവശാലും ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. വാഴപ്പഴത്തിന് രണ്ട് കാരണങ്ങളാല്‍ മുറിയിലെ താപനില ആവശ്യമാണ്. ഊഷ്മളമായ താപനില ഫലം പാകമാകാന്‍ സഹായിക്കുന്നു. വെളിച്ചവും വായുവും ക്ഷയിക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.
കാപ്പിപ്പൊടി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മണവും ഗുണവും നഷ്ടപ്പെടും. നേരിട്ട് സൂര്യപ്രകാശം എത്താത്ത ഇരുണ്ട ഇടങ്ങളില്‍ കാപ്പിപ്പൊടി സൂക്ഷിച്ചാല്‍ മതി. കാപ്പിപ്പൊടി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഫ്രിഡ്ജിലെ മറ്റ് ആഹാരങ്ങളിലും കാപ്പിപ്പൊടിയുടെ ഗന്ധം ഉണ്ടാകും.
തേന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. നന്നായി അടച്ച് വച്ചാല്‍ മതിയാകും. തേന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കട്ടപിടിക്കാന്‍ കാരണമാകുന്നു.
ഒരു തരത്തിലുള്ള എണ്ണയും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. സാധാരണ അന്തരീക്ഷ ഊഷ്മാവ് തന്നെയാണ് എണ്ണ സൂക്ഷിക്കാന്‍ ഉത്തമം. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കാരണം എണ്ണ കട്ട പിടിച്ച് പോകുന്നു.
സൂര്യപ്രകാശം അധികം കടന്നു വരാത്ത തണുത്ത സ്ഥലങ്ങളിലാണ് ഉരുളക്കിഴങ്ങ് സൂക്ഷിക്കേണ്ടത്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കാരണം ഉരുളക്കിഴങ്ങിന്റെ രുചി കുറയുന്നു
ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത മറ്റൊരു ഭക്ഷണ വസ്തുവാണ് സവാള. അധികം ചൂട് കടക്കാത്ത ഇരുണ്ട ഇടങ്ങളില്‍ സവാള സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.