- Advertisement -Newspaper WordPress Theme
FOODഉള്ളിയും സവോളയും തമ്മില്‍ ഗുണത്തില്‍ വ്യത്യാസമോ?

ഉള്ളിയും സവോളയും തമ്മില്‍ ഗുണത്തില്‍ വ്യത്യാസമോ?

കുറച്ചു കണ്ണുനപ്പിച്ചാലും സവാളയോ ചെറിയുള്ളിയോ ഇല്ലാതെ കറികള്‍ക്കൊന്നും ഒരു രുചി ഉണ്ടാകില്ല. സവാള വറുതെ വഴറ്റിയെടുത്താലും ചോറിനൊരു കറിയായി. കട്ടി കുറച്ചു അരിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുന്ന സവാള ബിരിയാണിയുടെ മുകളില്‍ വിതറുന്നത് ബിരിയാണിയുടെ മണവും രുചിയും വര്‍ധിപ്പിക്കും. അതേസമയം ചമ്മന്തിക്കും കറിക്ക് താളിക്കാനും ചെറിയുള്ളി തന്നെ വേണം. ഇരുവരും അല്ലിയം എന്ന ഗണത്തില്‍ പെട്ടതാണെങ്കിലും സവാളയുടെയും ചെറിയുള്ളിയുടെയും ഗുണത്തിലും രുചിയിലും വ്യത്യാസങ്ങളുണ്ട്.

ഉരുണ്ടതും വലുപ്പം കൂടിയതുമായ സവാള പല നിറത്തില്‍ ലഭ്യമാണ്. യെല്ലോ ഒനിയന്‍, റെഡ് ഒനിയന്‍, വൈറ്റ് ഒനിയന്‍ എന്നിങ്ങനെ പലതരത്തിലാണ് സവാളയുള്ളത്. ഷാലറ്റ് എന്നാണ് ചെറിയുള്ളിയെ വിളിക്കുന്നത്. സവാളയെ അപേക്ഷിച്ച് ചെറിയുള്ളി വലിപ്പത്തില്‍ ചെറുതും കട്ടി കുറവുമായിരിക്കും. കൂടാതെ ഇവയ്ക്ക് നേരിയ തോതില്‍ മധുരവുമുണ്ട്. കൂടാതെ ഒരു വിത്തില്‍ നിന്ന് മൂന്നും നാലും അല്ലി ചെറിയുള്ളി കിട്ടും.

പോഷകമൂല്യം

ചെറിയുള്ളിയെ അപേക്ഷിച്ച് സവാളയ്ക്ക് കലോറി കുറവാണ്. 100 ഗ്രാം സവാളയില്‍ ഏകദേശം 40 കലോറിയാണ് ഉള്ളത്. ചെറിയുള്ളില്‍ 72 കലോറിയുണ്ട്. എന്നാല്‍ സവാളയെക്കാള്‍ നാരുകള്‍ അടങ്ങിയിരിക്കുന്നത് ചെറിയുള്ളിയിലാണ്. ഇത് ദഹനത്തിന് സഹായിക്കും. ഇവ രണ്ടിലും ധാരാളം വിറ്റാമിനും ധാതുക്കളും അടങ്ങിയിട്ടുണ്ടെങ്കിലും കണക്കില്‍ ചെറിയുള്ളിയാണ് മുന്നില്‍. ചെറിയുള്ളിയില്‍ 8.4 മില്ലി ഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ടെങ്കില്‍ സവാളയില്‍ അതിന്റെ അളവു 7.4 മില്ലി ഗ്രാം ആണ്. ഇവ രണ്ടിലും ആന്റി-ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ചെറിയുള്ളിയില്‍ വിറ്റാമിന്‍ ബി6, മാഗനീസ്, കോപ്പര്‍, ഫോലേറ്റ് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.

ഉള്ളി അരിഞ്ഞാല്‍ കരയുന്നതിന് പിന്നില്‍

നശിപ്പിക്കാതിരിക്കാന്‍ ഉള്ളിയുടെ പ്രതിരോധ സംവിധാനമാണിത്. മണ്ണിനടിയില്‍ വളരുന്നതു കൊണ്ട് തന്നെ ധാരാളം കീടങ്ങളും ജീവികളും ഉള്ളിയെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഉള്ളി തൊലിയില്‍ നിന്ന് ‘സിന്‍- പ്രൊപ്പനേത്തിയന്‍ എസ് ഓക്സൈഡ്’ എന്ന ഒരു സംയുക്തം പുറപ്പെടുന്നു. ഇത് കണ്ണിലെ ജലപാളിയുമായി സമ്പര്‍ക്കപ്പെടുമ്പോള്‍ നേരിയ സള്‍ഫ്യൂരിക് ആസിഡ് ഉണ്ടാകുന്നു. ഇങ്ങനെയാണ് കണ്ണ് എരിയാന്‍ കാരണമാകുന്നത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme