നിങ്ങള്‍ക്കറിയാമോ എല്ലാ സണ്‍ഗ്ലാസുകള്‍ക്കും നിങ്ങളുടെ കണ്ണിനെ അള്‍ട്രാ വയലറ്റ് രശ്‌മികളില്‍ നിന്ന് സംരക്ഷിക്കാനാകില്ലെന്ന്. ചിലത് നിങ്ങള്‍ക്ക് വ്യാജ സുരക്ഷിതത്വത്തിന്‍റെ പേരില്‍ നിങ്ങള്‍ക്ക് പ്രായക്കൂടുതല്‍ സമ്മാനിച്ചേക്കാം.
ശരിയായ അള്‍ട്രാ വയലറ്റ് സംരക്ഷണവും നിലവാരവുമുള്ള ലെന്‍സുകള്‍ തിരഞ്ഞെടുത്തില്ലെങ്കില്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് ചിന്തിക്കാവുന്നതിലുമപ്പുറം അപകടങ്ങള്‍ ഉണ്ടായേക്കാം. നമ്മുടെ കണ്ണുകളെ കടുത്ത സൂര്യപ്രകാശത്തില്‍ നിന്നും ദോഷകരമായ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്‌തവയാണ് സണ്‍ഗ്ലാസുകള്‍.
ഇവയ്ക്ക് സാധാരണയായി കടുത്ത ലെന്‍സുകളാണ് ഉള്ളത്. ഇതിന് അധികമായി എത്തുന്ന പ്രകാശത്തെ തടയാനുള്ള ശേഷിയും അമിതമായ സൂര്യപ്രകാശം ദീര്‍ഘനേരം ഏല്‍ക്കുന്നത് കൊണ്ട് സംഭവിക്കാവുന്ന കേടുപാടുകളില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കാനും സാധിക്കുന്നു. ഇതൊരു ഫാഷനായും നാം ഉപയോഗിക്കുന്നു. എന്നാല്‍ ഇതൊരു സ്റ്റൈലിനുമപ്പുറം നമ്മുടെ കണ്ണുകളെ അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍ മൂലമുള്ള അസുഖങ്ങളായ തിമിരം, കണ്ണിന്‍റെ വരള്‍ച്ച മൂലമുണ്ടാകുന്ന അന്ധത തുടങ്ങിയവയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കണ്ണിന് ചുറ്റുമുള്ള ത്വക്കിനെ അര്‍ബുദകാരികളായതും അല്ലാത്തതുമായ പരിക്കുകളില്‍ നിന്നും സംരക്ഷിക്കുന്നു.
എങ്ങനെ ശരിയായ സണ്‍ ഗ്ലാസുകള്‍ തെരഞ്ഞെടുക്കാം?
ഡൈവിങ്, ബോട്ടിങ്, മറ്റ് സാഹസിക പ്രവൃത്തികള്‍ക്കായി പോളറൈസ്‌ഡ് ഗ്ലാസുകളാണ് ഡോ. രാമകൃഷ്‌ണന്‍ ശുപാര്‍ശ ചെയ്യുന്നത്. ഇത് പ്രകാശത്തെ നിയന്ത്രിക്കാന്‍ ഉദ്ദേശിച്ച് നിര്‍മ്മിച്ചിട്ടുള്ളവയാണ്. ഇതിന് പുറമെ പുറത്ത് തീവ്രമായുള്ള അള്‍ട്രാവയലറ്റ് വികിരണങ്ങളെയും തടയുന്നു.
ഇതിന് പുറമെ തെളിമയുള്ള കാഴ്‌ചയും ഇത് നല്‍കുന്നു. ഏറെ പ്രകാശമാനമായ അവസ്ഥയിലും സുഖകരമായ കാഴ്‌ച പ്രദാനം ചെയ്യുന്നു. മിക്ക പോളറൈസ്‌ഡ് ഗ്ലാസുകളും അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍ തടയാന്‍ ശേഷിയുള്ളവയാണ്. അത് കൊണ്ട് തന്നെ കണ്ണിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു