ചൂട് വെള്ളത്തില്‍ കുളിക്കണോ? അതോ പച്ചവെള്ളത്തില്‍ കുളിക്കണോ? കുളിക്കാനൊരുങ്ങുമ്പോള്‍ ചിലര്‍ക്കുള്ള ഒരു സംശയമാണിത്. ഒന്ന് ചില്ലാകാൻ എന്നും തണുത്ത വെള്ളത്തില്‍ കുളിക്കുന്നവരുണ്ട്. ആരോഗ്യത്തില്‍ അല്‍പ്പം ശ്രദ്ധകേന്ദ്രീകരിക്കുന്നവരാണെങ്കില്‍ ചൂടുവെള്ളത്തില്‍ കുളിക്കാനാകും എപ്പോഴും ശ്രമിക്കുക. ശരിക്കും ഇതിലേതാണ് ശരി? ചൂടുവെള്ളത്തിൺ കുളിക്കണോ? അതോ പച്ചവെള്ളത്തിലോ? രണ്ടിലും അതിൻ്റേതായ ഗുണങ്ങളള്‍ ഉണ്ടെങ്കിലും ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
നിത്യവും ചൂടുവെള്ളത്തില്‍ കുളിക്കുന്നത് വഴി ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.ഹോട്ട് ടബ്ബിലടക്കം കുളിക്കുന്നത് പ്രമേഹവും രക്തസമ്മര്‍ദം എന്നിവ കുറയ്കകാനും സഹായിക്കും.ഏകദേശം 1,300 പേരെ ഉൾപ്പെടുത്തി 2022ൽ നടത്തിയ ഒരു പഠനത്തിൽ, പതിവ് ഹോട്ട് ടബ് കുളി രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഡയസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കും.
കുറഞ്ഞ രക്തസമ്മർദ്ദം 2022ൽ നടത്തിയ അതേ പഠനത്തിൽ, ഹോട്ട് ടബ് ഉപയോഗത്തെക്കുറിച്ചുള്ള വിശ്വസനീയമായ ഒരു പഠനത്തിൽ, ചില പങ്കാളികൾക്ക് ചൂടുള്ള കുളിക്ക് ശേഷം ഡയസ്റ്റോളിക് രക്തസമ്മർദ്ദം കുറവാണെന്ന് കണ്ടെത്തി. മറ്റ് പഠനങ്ങൾ ചൂടുള്ള ടബ് കുളിയിലൂടെ നിഷ്ക്രിയ ചൂടിന്റെ വാസ്കുലാർ ഗുണങ്ങൾ സൂചിപ്പിക്കുന്നു. 2022-ൽ നടത്തിയ പഠനത്തിൽ, പതിവായി ഹോട്ട് ടബ് കുളിക്കുന്നവരിൽ ഡയസ്റ്റോളിക് രക്തസമ്മർദ്ദം കുറവായിരുന്നു. ഹോട്ട് ടബ് കുളിയുടെ ഉയർന്ന ആവൃത്തിയും ഡയസ്റ്റോളിക് രക്തസമ്മർദ്ദം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം കണ്ടെത്തി.
മസ്കുലോസ്കെലെറ്റൽ വേദന ഒഴിവാക്കാൻ സഹായിക്കും എന്നതാണ് ചൂടുവെള്ളത്തിലുള്ള കുളിയുടെ മറ്റൊരു ഗുണം. മാത്രമല്ല, തണുപ്പുമൂലം ഉണ്ടാകുന്ന തലവേദന വരാറുള്ളവർക്ക് തണുത്ത വെള്ളത്തിലെ കുളി മൈഗ്രെയ്ൻ വരാൻ ഇടയാക്കിയേക്കും. മാത്രമല്ല, ന്യൂറോപതി പോലുള്ള പ്രശ്നങ്ങൾ ഉള്ളവരിൽ രക്തചംക്രമണം കുറയ്ക്കുന്നതുമൂലം കാൽ മരവിപ്പ് ഉണ്ടാകുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നതാണ് ഉത്തമം.
അലർജി പ്രശ്നമുള്ളവർക്കും ജലദോഷം ഉള്ളവർക്കും ചെറുചൂടുവെള്ളത്തിലെ കുളി സുഖപ്രദമായ അനുഭവമായിരിക്കും. മഴക്കാലത്ത് കുളിക്കാൻ ചൂടുവെള്ളം തന്നെയാണ് നല്ലത്. പനി പോലുള്ള രോഗങ്ങൾക്കു ശേഷമുള്ള ആദ്യത്തെ കുളി തിളച്ചാറിയ വെള്ളത്തിലാക്കാം. കൊച്ചുകുട്ടികളെ കുളിപ്പിക്കാൻ ഇളംചൂടുവെള്ളം തയാറാക്കുമ്പോൾ ചൂടുവെള്ളത്തിൽ പച്ചവെള്ളം കലർത്തുന്നതിലും നല്ലത് തിളച്ചാറിയ വെള്ളം ഉപയോഗിക്കുന്നതാണ്.