കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിച്ചാല്‍ തടി കൂടുമെന്ന ഭയത്താലാണ് പലരും ഇവ ഒഴിവാക്കുന്നത്
ശരീര ഭാരം കുറയക്കാനുളള ശ്രമത്തില്‍ ഒട്ടുമിക്കപേരും ചോറ് കഴിക്കുന്നത് ഒഴിവാക്കുകയാണ് ചെയ്യാറുളളത്. പ്രത്യേകിച്ച് രാത്രിയില്‍. കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിച്ചാല്‍ തടി കൂടുമെന്ന ഭയത്താലാണ് പലരും ഇവ ഒഴിവാക്കുന്നത്. ചോറിനുപകരം, ചപ്പാത്തി പോലുളള ഭക്ഷണമാണ് കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത്.
കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കരുതെന്ന് പറയുകയാണ് ലൈഫ്സൈറ്റല്‍ കോച്ച് ലൂക്ക് കൊട്ടീന്‍ഞ്ഞോ.അത്താഴം ആ ദിവസത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഭക്ഷണമായിരിക്കണം അതിലൂടെ ശരീരത്തിന് വിശ്രമം ലഭിക്കാനും ദഹനപ്രക്രിയയെ സഹായിക്കാനും സാധിക്കും. എന്നാല്‍ കനംകുറഞ്ഞത് എന്നതിനര്‍ഥം കാര്‍ബോഹൈഡ്രേറ്റ് പാടില്ല എന്നല്ലെന്ന് കൊട്ടീന്‍ഞ്ഞോ പറയുന്നു.
ഉറങ്ങുമ്പോള്‍ ശരീരത്തിന് ഊര്‍ജം ആവശ്യമില്ലെന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഉറങ്ങുമ്പോള്‍, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും പുനരുജ്ജീവനത്തിനും കോശ വളര്‍ച്ചയക്കും അറ്റകുറ്റപ്പണികള്‍ക്കും കാര്‍ബോഹൈഡ്രേറ്റുകളില്‍ നിന്നുളള ഊര്‍ജം ആവശ്യമാണ്. ഈ ഊര്‍ജം ലഭിക്കാത്തപ്പോള്‍ കൊഴുപ്പ് സംഭരണം വര്‍ധിപ്പിക്കുന്നു. കൊഴുപ്പ് ഇല്ലാതാക്കാനുളള ഉപാപചയപ്രവര്‍ത്തനം ഉറങ്ങുമ്പോള്‍ പ്രവര്‍ത്തിക്കുന്നു. വ്യായാമം ചെയ്യുമ്പോള്‍ അല്ല രാത്രിയില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് ലെപ്റ്റിനെ (സറ്റിറ്റി ഹോര്‍മോണ്‍) നിയന്ത്രിക്കുകയും ഗ്രെലിന്‍ (വിശപ്പ് ഹോര്‍മോണ്‍) നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് രാത്രി ലഘുഭക്ഷണം കഴിക്കാനുളള ആഗ്രഹത്തെയും പഞ്ചസാര ആസക്തിയെയും നിയന്ത്രിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് ഇല്ലാത്ത ഭക്ഷണം കഴിക്കുമ്പോള്‍ മാനസികാവസ്ഥയെ നിയന്ത്രിക്കാന്‍ ആവശ്യമായ ഊര്‍ജം തലച്ചോറിന് ലഭിക്കുന്നില്ല ഇത് നിരാശ, ദേഷ്യം എന്നിവയിലേക്ക് നയിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ബോഹൈഡ്രേറ്റുകളെക്കുറിച്ചുളള നിങ്ങളുടെ ചിന്താഗതി മാറ്റുക. മോശം ഗുണനിലവാരവും അമിതമായി കാര്‍ബോഹൈഡ്രേറ്റിന്റെ ഉപഭോഗവുമാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. കാര്‍ബോഹൈഡ്രേറ്റ് വേണ്ടെന്നു വയക്കുന്നതിനുപകരം അവയുടെ അളവ് പരിമിതപ്പെുത്തുകയാണ് വേണ്ടത്. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കാം.
സംസകരിക്കപ്പെടാത്ത ഭക്ഷണങ്ങളിലാണ് മികച്ച കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജംകാണപ്പെടുന്നത്. പാല്‍, തൈര്, പാല്‍ക്കട്ടി മുതലായ പാലുല്‍പ്പന്നങ്ങള്‍ ഓട്സ്, വാഴപ്പഴം, ബ്ലൂബെറി, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, മധുരക്കിഴങ്ങ്, പയര്‍ വര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍ എന്നിവയില്‍ നല്ല അന്നജം അടങ്ങിയിരിക്കുന്നു