- Advertisement -Newspaper WordPress Theme
HEALTHഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കാറുണ്ടോ?​ എങ്കിൽ സൂക്ഷിക്കുക

ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കാറുണ്ടോ?​ എങ്കിൽ സൂക്ഷിക്കുക

വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. വിദഗ്ധർ പറയുന്നതനുസരിച്ച് ഒരു ദിവസം 2-3 ലിറ്റർ വെള്ളം വരെ കുടിക്കണം. ഏത് സമയത്തും നമുക്ക് വെള്ളം കുടിക്കാം. എന്നാൽ പണ്ട് മുതൽ നാം കേൾക്കുന്നതാണ് ആഹാരം കഴിക്കുമ്പോൾ വെള്ളം കുടിക്കരുതെന്നത്. ആയുർവേദാചാര്യൻ സർവേഷ് കുമാ‌‌ർ‌ ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് നോക്കാം.

ഈ ശീലം ദഹനത്തെ മോശമായി ബാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂർ മുൻപോ ഇല്ലെങ്കിൽ ഭക്ഷണം കഴിച്ചിട്ട് ഒന്ന് – രണ്ട് മണിക്കൂറിന് ശേഷമോ വേണം വെള്ളം കുടിക്കാനെന്നാണ് ആയുർവേദാചാര്യൻ പറയുന്നത്. കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

അമിതവണ്ണം

വെള്ളം കുടിക്കുമ്പോൾ ദഹനപ്രക്രിയ കുറയുകയും ഇത് അമിതവണ്ണത്തിന് കാരണമാകുകയും ചെയ്യുന്നു. വയറിന്റെ ആരോഗ്യം മോശമായാൽ ശരീരത്തിനെയും അത് ബാധിക്കുന്നു. അതിനാൽ ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കരുത്.

നെഞ്ചെരിച്ചിൽ

ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുമ്പോൾ അത് ആമാശയത്തിലെ ഉപരിതലത്തിൽ വെള്ളം ആഗിരണം ചെയ്യുന്നതിനും ദഹനത്തിന്റെ ദ്രാവകം കട്ടിയാകുന്നതും കാരണമാകുന്നു. ഇത് ദഹനപ്രക്രിയെ തടസപ്പെടുത്തുന്നു. ഇത്തരത്തിൽ ദഹനപ്രക്രിയ തടസപ്പെടുമ്പോൾ നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവ ഉണ്ടാകും.

അസിഡിറ്റി പ്രശ്നം

ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് ആമാശത്തിലെ ഗ്യാസ്ട്രിക് ഫയർ എന്ന ഊർജ്ജത്തെ ഇല്ലാതാക്കുകയും ഭക്ഷണം ദഹിക്കാതെ കിടക്കാൻ കാരണമാകുകയും ചെയ്യുന്നു. ഇത് അസിഡിറ്രിക്ക് കാരണമാകുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme