നല്ല ഉറക്കം നല്ല ആരോഗ്യം നല്‍കും. ഉറക്കവും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. എന്നാല്‍ തിരക്കേറിയ ജീവിതത്തിനിടയില്‍ പലര്‍ക്കും ആവശ്യത്തിന് ഉറക്കം കിട്ടാറില്ല. ഇന്നലെ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല, തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നുവെന്ന് പരാതിപ്പെടുന്നവര്‍ നമുക്കു ചുറ്റിലുണ്ട്. സുഖനിദ്രയ്ക്ക് ലഭിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. നമ്മുടെ ജീവിതത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ നല്ല ഉറക്കം കിട്ടും.
- കിടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒഴിവാക്കുക.
- സ്നേക് പ്ലാന്റ് മുറിയില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. അത് ഓക്‌സിജന്‍ വര്‍ധിപ്പിക്കുകയും നന്നായി ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യും.
- ഉച്ചയ്ക്ക് ശേഷം കഫീന്‍ ഒഴിവാക്കുക.
- അത്താഴത്തോടൊപ്പം ചെറി ജ്യൂസ് കഴിക്കുക.
ഉറക്കഹോര്‍മോണായ മെലറ്റോണിന്റെ ഏറ്റവും ഉയര്‍ന്ന ഭക്ഷണ സ്രോതസ്സാണിത്. - ഭാരമുള്ള ബ്ലാങ്ക്ഡ് പരീക്ഷിക്കുക. അവ ഉറക്കത്തെ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
- വൈകുന്നേരം ചമോമൈല്‍ ടീ കുടിക്കുക.
- ലാവെന്‍ഡര്‍ പോലുള്ള അവശ്യ എണ്ണകള്‍ അല്ലെങ്കില്‍ കാരിയര്‍ ഓയിലിലോ ഉപയോഗിക്കുക.
- പ്രഭാത വെളിച്ചം ഏല്‍ക്കുക.
- ഉറങ്ങുന്നതിനുമുമ്പ് കുറച്ച് ദീര്‍ഘശ്വാസം ചെയ്യുക.
- ഉറങ്ങുന്നതിനുമുമ്പ് ഒരു ചെറിയ ലഘുഭക്ഷണം കഴിക്കുക.
- പകല്‍ ഉറക്കം ഒഴിവാക്കുക.
- മുറി ഇരുണ്ടതാണെന്ന് ഉറപ്പാക്കുക.