ജോലിസ്ഥലത്ത് നിന്ന് മാത്രമല്ല വീട്ടുകാര്യങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടാകാം. ഇവയെല്ലാം മനസിനെ മാത്രം ബാധിക്കുന്നതാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഒരേ സമയം ശരീരത്തേയും മനസ്സിനേയും പ്രതികൂലമായി ബാധിക്കുന്നൊരു പ്രശ്‌നമാണ് മാനസിക സമ്മര്‍ദ്ദം.
മത്സരാധിഷ്ഠിതമായ ഒരു കാലത്തിലൂടെയാണ് നാമിന്ന് കടന്നു പോകുന്നത്. ഏറ്റവും വേഗത്തില്‍ ജോലികള്‍ ചെയ്യണം. വേഗത്തില്‍ മുന്നോട്ട് നീങ്ങണം. അല്ലെങ്കില്‍ ഈ മത്സരയോട്ടത്തില്‍ നാം പിറകിലേക്ക് നീങ്ങാം. അതുകൊണ്ട് തന്നെ ഇന്ന് സ്‌ട്രെസ്സ് അഥവാ മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടാത്തവരും നന്നെ കുറവാണ്.
ജോലി സ്ഥലത്തു നിന്ന് മാത്രമല്ല വീട്ടുകാര്യങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടാകാം. ഇതെല്ലാം മനസ്സിനെ മാത്രം ബാധിക്കുന്നതാണെന്ന് കരുതിയാല്‍ തെറ്റി. ഒരേ സമയം മനസ്സിനേയും ശരീരത്തേയും പ്രതികൂലമായി ബാധിക്കുന്നൊരു പ്രശ്‌നമാണ് മാനസിക സമ്മര്‍ദ്ദം.
ഒരുപാട് കാര്യങ്ങള്‍ ഒന്നിച്ച് ചെയ്യുമ്പോഴാണ് കൂടുതലും സ്ട്രസ്സ് വരുന്നത്. സ്ട്രസ് അധികരിക്കുമ്പോള്‍ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍, തൈറോക്‌സിന്‍, ഇന്‍സുലിന്‍ തുടങ്ങിയ ഹോര്‍മോണുകളിലെല്ലാം വ്യതിയാനം വരുന്നു. ഇതിലൂടെയാണ് മറ്റ് ആരോഗ്യപ്രശ്‌നങ്ങളെല്ലാം സംഭവിക്കുന്നത്. ഇന്ന് പല അസുഖങ്ങളുടയും കാരണമായോ, ലക്ഷണമായോ സ്‌ട്രെസ് വരാത്ത സാഹചര്യമില്ലെന്ന് തന്നെ പറയാം.
ഇത്തരത്തില്‍ സ്‌ട്രെസ് ശരീരത്തെ നല്ല രീതിയില്‍ ബാധിച്ചു തുടങ്ങുന്നു എന്നത് തിരിച്ചറിയാന്‍ സഹായിക്കുന്ന ചില സൂചനകള്‍ ശരീരം കാണിക്കാറുണ്ട്.
- ഉറക്കമില്ലായ്മ
- വിഷാദരോഗം
- പ്രതിരോധശേഷി കുറയുന്നതു മൂലം അസുഖങ്ങള്‍
- ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
- ഉയര്‍ന്ന ഷുഗര്‍
- പതിവായ വയറുവേദന
- പതിവായ തലവേദന
- എപ്പോഴും തളര്‍ച്ച
സ്ട്രസ് പതിവാണെങ്കില്‍ അത് നിത്യജീവിതത്തെ പല രീതിയിലും ബാധിക്കാം പ്രത്യേകിച്ച് ജോലിയെ . ഒരുപാട് കാര്യങ്ങള്‍ ഒന്നിച്ച് വരുമ്പോള്‍ അതില്‍ ആശയക്കുഴപ്പത്തിലാകുകയോ ആശങ്കയിലാകുകയോ ചെയ്യാതെ ഓരോന്നായി പട്ടികപ്പെടുത്തി ചെയ്തു തീര്‍ക്കുക, കൃത്യത പാലിക്കുക എന്നിവ ഇതുമൂലമുളള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
തിരക്കുളള ജോലികള്‍ ചെയ്യുന്നവരാണെങ്കില്‍ വര്‍ക്കിംങ് ഡേയ്‌സിനു തലേദിവസം തന്നെ ഷെഡ്യൂള്‍ ചെയ്ത് വച്ച് അതിനനുസരിച്ച് മുന്നോട്ട് പോകുന്നതാണ് ഉചിതം. ഒപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണക്രമം, ഉറക്കം എന്നിവയും ഉറപ്പു വരുത്തണം.