ലബുബുവിനെ അറിയാമോ ചിലർക്കെങ്കിലും ഈ കുഞ്ഞൻ പാവയെ അറിയില്ല. എന്നാൽ ആളിപ്പോൾ ഇത്തിരി ഹിറ്റാണ്.
ബാർബിയും, ഹോട്ട്‌വീലുകളുമൊക്കെ പോലെ ആളുകളെ ആകർഷിക്കുന്ന ലബുബു, വിവിധ നിറങ്ങളിലും ആകൃതിയിലും ലഭ്യമാണ്.
തുണിയും, പഞ്ഞിയും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ പാവകൾക്ക് അടിസ്ഥാനപരമായി ഒരു ജീവിയുടെ ഘടനയാണുള്ളത്. 2016-ൽ ഹോങ്കോങ്ങിൽ നിന്നുള്ള കലാകാരനായ കാസിംഗ് ലംഗ്, നോർഡിക് പുരാണങ്ങളിലെയും, നാടോടിക്കഥകളിലെയും ജീവികളെ മനസിൽ കണ്ടാണ് ലബുബുവിനെ നിർമ്മിച്ചത്.
2019ലാണ് ചൈന ആസ്ഥാനമായുള്ള കളിപ്പാട്ട നിർമ്മാണ കമ്പനിയായ പോപ്പ് മാർട്ടിന് ലുബുബുവിന്റെ വിപണനാനുമതി ലഭിക്കുന്നത്. വിപണിയിലെത്തി ദിവസങ്ങൾക്കൊണ്ട് തന്നെ അവൻ ട്രെൻഡിങ് ലിസ്റ്റിലും കയറിപ്പറ്റിയിരുന്നു. ലബുബു വെറുമൊരു കളിപ്പാട്ടത്തിൽ നിന്ന് ഫാഷൻ ഐക്കണായി മാറിയിരിക്കുകയാണ്.