നമ്മുടെ ആരോഗ്യത്തിന് പ്രാധനമായി വേണ്ട ഒന്നാണ് നല്ല ഉറക്കം. നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ നാം എന്ത് നല്ല കാര്യങ്ങൾ ചെയ്താലും യാതൊരു വിധത്തിലുള്ള പ്രയോജനവും ഉണ്ടാവില്ല. ഇന്നത്തെ തിരക്കേറിയ ലോകത്ത് പലരും ഉറക്കം മാറ്റിവെച്ചാണ് ലക്ഷ്യങ്ങൾക്ക് പിന്നാലെ ഓടുന്നത്.
ഒരു മനുഷ്യൻ ദിവസവും എട്ടു മുതൽ 9 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്. ശരിയായ ഉറക്കത്തിന്റെ അഭാവം പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം, കാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എല്ലാവർക്കും പരീക്ഷിക്കാവുന്ന ഒന്നാണ് ‘സ്ലീപ്പ് ബാങ്കിംഗ്’. ദിവസവും നിങ്ങൾക്ക് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ധാരണ ഉണ്ടാക്കി വക്കുന്നത് വളരെ നല്ലതാണ്. അത്തരത്തിൽ വരും ദിവസങ്ങളിൽ നിങ്ങൾക്ക് ഉറങ്ങേണ്ട സമയത്തുകൂടി ഇരുന്ന് വർക്കുകൾ തീർക്കാനോ പഠിക്കാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യങ്ങളോ ചെയ്യാനുണ്ടെന്ന് കരുതുക. അങ്ങനെയെങ്കിൽ അതിനു മുമ്പേയുള്ള ദിവസങ്ങളിൽ തന്നെ നിങ്ങൾ ശരീരത്തെ തയ്യാറാക്കുക.
അതായത് ഈ ദിവസങ്ങളിൽ നിങ്ങളുടെ പതിവ് സമയത്തേക്കാൾ നേരത്തെ ഉറങ്ങാൻ പോകുക. 30 അല്ലെങ്കിൽ 60 മിനിറ്റ് അധിക ഉറക്കം ലക്ഷ്യമിടുക. പകൽ സമയത്ത് ചെറിയ ഉറക്കങ്ങൾ എടുക്കാൻ ശ്രമിക്കുക. നിങ്ങളുടെ ശരീരത്തിന് അൽപ്പം വിശ്രമം നൽകാൻ ഉറക്കം നൽകേണ്ടത് അനിവാര്യമാണ്. സ്ഥിരമായ ഒരു ഉറക്ക ഷെഡ്യൂൾ നിലനിർത്തുക. ഇത് നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക ഘടികാരത്തെ അല്ലെങ്കിൽ സർക്കാഡിയൻ താളത്തെ നിയന്ത്രിക്കാൻ സഹായിക്കും. തിരക്കേറിയ ജീവിതം നയിക്കുന്നവർക്ക് സ്ലീപ്പ് ബാങ്കിംഗ് പരീക്ഷിക്കാവുന്നതാണ്.