in ,

മലത്തിൽ രക്തം കാണാറുണ്ടോ? അവഗണിക്കരുത്, പിന്നിലെ കാരണങ്ങൾ

Share this story


ശരീരം പ്രകടപ്പിക്കുന്ന ഓരോ സൂചനയും പല രോഗങ്ങളുടെയും ലക്ഷണമാണ്. മലത്തിൽ രക്തം കാണുന്നതും പല രോഗങ്ങളുടെയും ലക്ഷണമാകാം. അവ ഏതൊക്കെയാണെന്ന് നോക്കാം… 

ഒന്ന്… 

ഗ്യാസ്ട്രോഎൻറൈറ്റിസ് എന്ന ആരോഗ്യ പ്രശ്നത്തിന്‍റെ ലക്ഷണമായി മലത്തിൽ രക്തം കാണാം. ആമാശയവും കുടലും ഉൾപ്പെടുന്ന ദഹനനാളത്തിന്റെ വീക്കം അല്ലെങ്കിൽ അണുബാധയാണ് ഗ്യാസ്ട്രോഎൻറൈറ്റിസ്. ഇതിന്‍റെ ലക്ഷണമായി മലത്തിൽ രക്തം, വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, തലവേദന, പനി, പേശി വേദന തുടങ്ങിയവ കണ്ടേക്കാം. 

രണ്ട്… 

ഏനല്‍ ഫിഷറിന്‍റെ ലക്ഷണമായും മലത്തില്‍ രക്തം ഉണ്ടായേക്കാം.  മലബന്ധം മൂലം മലദ്വാരത്തിൽ പൊട്ടലോ വിള്ളലോ ഉണ്ടാകുന്ന അവസ്ഥയാണിത്.

മൂന്ന്… 

പൈൽസ് അല്ലെങ്കിൽ ഹെമറോയ്ഡുകൾ അഥവാ മൂലക്കുരുവിന്‍റെ ലക്ഷണമായും മലത്തിൽ രക്തം ഉണ്ടാകാം. മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണ് പൈൽസ്. മലവിസർജനസമയത്ത് മലദ്വാരത്തിൽനിന്ന്‌ വേദനയില്ലാതെ രക്തസ്രാവം ഉണ്ടാകുന്നതാണ് പൈൽസിന്റെ പ്രധാന ലക്ഷണം. 

നാല്… 

കോളോറെക്ടൽ ക്യാൻസർ അഥവാ മലാശയ അർബുദം മൂലവും മലദ്വാരത്തിലൂടെ രക്തം ഉണ്ടാകാം. കൂടാതെ മലത്തിന്‍റെ രൂപം, അളവ് എന്നിവയിലെല്ലാം മാറ്റങ്ങള്‍ വരുക, വയറ്റില്‍ നിന്ന് പോകുന്നതിന്റെ ആവൃത്തിയിലുണ്ടാകുന്ന മാറ്റം തുടങ്ങിയവയൊക്കെ  ഈ അര്‍ബുദത്തിന്‍റെ ഭാഗമായി ഉണ്ടാകാം. 

അഞ്ച്… 

പെപ്റ്റിക് അള്‍സര്‍ മൂലവും മലത്തിലൂടെ രക്തം കാണപ്പെടാം. ആമാശയത്തില്‍ ഉണ്ടാകുന്ന വ്രണങ്ങളെയാണ് പെപ്റ്റിക് അൾസർ. ഓക്കാനം, ഛർദ്ദി, വിശപ്പ് കുറയുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നതുമൊക്കെ ഇതിന്‍റെ ലക്ഷണങ്ങളാകാം.

തൊണ്ട വേദന ഉള്ളപ്പോൾ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതും

സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും ഭക്ഷണങ്ങൾ