സ്‌കിന്‍ കെയര്‍ ട്രെന്‍ഡുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ചാര്‍ക്കോള്‍ മാസ്‌ക്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ട്രെന്‍ഡിന്റെ ഭാഗമായി. ദ്രാവക രൂപത്തിലുള്ള മാസ്‌ക് ആദ്യം മുഖത്ത് പുരട്ടി, അവ ഉറങ്ങി കഴിയുമ്പോള്‍ പീല്‍ ചെയ്‌തെടുക്കുന്നതാണ് രീതി.
ഇതിലൂടെ ചര്‍മത്തിന് പുറമെ ഉള്ള മൃതകോശങ്ങളും ബ്ലാക്ക്‌ഹെഡുകളും എണ്ണയുമെല്ലാം നീക്കം ചെയ്യാന്‍ സഹായിക്കും. ഉടനടി റിസള്‍ട്ട് തരുന്നതു കൊണ്ട്തന്നെ ജെന്‍ സിക്കിടെ ചാര്‍ക്കോള്‍ മാസ്‌ക് വലിയ ട്രെന്‍ഡ് ആയിരുന്നു. എന്നാല്‍ ചാര്‍ക്കോള്‍ മാസ്‌ക്കിന് ചില ദോഷവശങ്ങളുമുണ്ടെന്ന് വിശദീകരിക്കുകയാണ് ഡെര്‍മറ്റോളജിസ്റ്റ് ആയ ഡോ. പൂജ റെഡ്ഡി.
നല്ലതെന്ന് വിശ്വസിച്ച് മുഖത്ത് പ്രയോ?ഗിക്കുന്ന പല ഉല്‍പ്പന്നങ്ങളും നിങ്ങളുടെ ചര്‍മത്തിന് ദോഷമാണെന്ന് ഡോക്ടര്‍ പറയുന്നു. ചാര്‍ക്കോള്‍ മാസ്‌ക് പോലുള്ള കട്ടികൂടിയ മാസ്‌ക്കുകള്‍ പീല്‍ ചെയ്‌തെടുക്കുമ്പോള്‍ ബ്ലാക്ക്‌ഹെഡ്‌സ് മാത്രമല്ല, ബാക്ടീരിയയെ പ്രതിരോധിക്കുകയും ഈര്‍പ്പം നിലനിര്‍ത്തുകളും ചെയ്യുന്ന ചര്‍മത്തിന്റെ എപ്പിഡെര്‍മസിലെ ഏറ്റവും പുറം പാളികൂടിയാണ് നീക്കം ചെയ്യപ്പെടുന്നത്.
മുഖത്തെ സംരക്ഷിക്കുന്ന പ്രകൃതിദത്ത ഓയില്‍ അടങ്ങിയിരിക്കുന്ന പാളിയാണിത്. ഇത് ദീര്‍ഘകാലം ഉപയോ?ഗിക്കുന്നത് മുഖത്തെ ചര്‍മത്തിന്റെ ഘടനയും ആരോ?ഗ്യവും മാറാം. ഇത് ചര്‍മപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ഇത്തരം വൈറല്‍ ഉല്‍പന്നങ്ങളുടെ പിന്നാലെ പോകുന്നത് ഭാവിയില്‍ ചര്‍മത്തിന് ?ഗുരുതരപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. സാലിസിലിക്ക്, ഗ്ലൈക്കോളിക്ക്, ലാക്ടിക്ക് ആസിഡ് എന്നിവ ഓയില്‍ കെയറിനായി ഉപയോഗിക്കാം.




