ലിപ്സ്റ്റിക്ക് ആഢംബരമായി കണ്ടിരുന്ന കാലമൊക്കെ കഴിഞ്ഞു. ദിവസവും ലിപ്സ്റ്റിക്ക് ഉപയോ?ഗിക്കുന്നവരാണ് മിക്ക സ്ത്രീകളും, എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ലിപ്സ്റ്റിക്ക് നിങ്ങളുടെ സുന്ദരമായ ചുണ്ടുകളുടെ പ്രകൃതിദത്ത നിറം കവരാനും ഹൈപ്പര്‍പിഗ്മെന്റേഷന് കാരണമാവുകയും ചെയ്യാം.
എന്താണ് ലിപ് പിഗ്മെന്റേഷന്‍
ചുണ്ടുകളിലെ ചര്‍മത്തിന്റെ നിറം മാറുന്നതോ ഇരുണ്ടതാകുന്നതിനെയോ ആണ് ലിപ് പിഗ്മെന്റേഷന്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഇത് തീവ്രത അനുസരിച്ച് കടും നീലയോ ചാരനിറമോ ആയ പാടുകള്‍ പോലെ കാണപ്പെടുകയും മൊത്തത്തില്‍ ചുണ്ടിന്റെ നിറത്തില്‍ മങ്ങല്‍ ഉണ്ടാക്കുകയും ചെയ്യാം. ഇത് ആത്മവിശ്വാസത്തെ സാരമായി ബാധിക്കാനും ഇടയാകും.
ചുണ്ടിലെ പിഗ്മെന്റേഷന്‍ സ്വാഭാവികമാണോ?
പിഗ്മെന്റേഷന്‍ സ്വാഭാവികമാണെങ്കിലും, സ്വാഭാവിക പിഗ്മെന്റേഷനും അല്ലാതുള്ള പിഗ്മെന്റേഷനും തമ്മില്‍ വ്യത്യാസമുണ്ട്. ജനിതകം, വാര്‍ദ്ധക്യം മുതല്‍ ജീവിതശൈലി ശീലങ്ങള്‍ വരെയുള്ള കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. ജനിതകമോ വാര്‍ദ്ധക്യമോ കാരണം ചുണ്ടിന് ഒരു പരിധിവരെ കറുപ്പ് നിറം സ്വാഭാവികമായി സംഭവിക്കാം. ചുണ്ടിലെ പിഗ്മെന്റേഷന്റെ പ്രാഥമിക കാരണം ചുണ്ടിലെ കലകളിലെ മെലാനിന്‍ ഉത്പാദനം വര്‍ധിക്കുന്നതാണ്. ജനിതകം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, അല്ലെങ്കില്‍ അമിതമായ സൂര്യപ്രകാശം, പുകവലി തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയാല്‍ ഇത് സംഭവിക്കാം.
ലിപ്സ്റ്റിക്കും ഹൈപ്പര്‍ പി?ഗ്മെന്റെഷനും
ദിവസവും ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് ലിപ് പിഗ്മെന്റേഷനുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. നമ്മുടെ പ്രിയപ്പെട്ട ലിപ് സ്റ്റിക്ക് ഷേയ്ഡ് ദിവസവും ചുണ്ടുകളില്‍ ഉപയോ?ഗിക്കുന്നത് ദീര്‍ഘകാല പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ലിപ്സ്റ്റിക്കിന്റെ സ്ഥിര ഉപയോഗം നിങ്ങളുടെ ചുണ്ടുകളെ കാലക്രമേണ കറുപ്പിക്കും.
നിങ്ങളുടെ ലിപ്സ്റ്റിക്കില്‍ അടങ്ങിയ ചില ഘടകങ്ങളാണ് ഇതിന് കാരണമാകുന്നത്. വിലകുറഞ്ഞ ഫോര്‍മുലേഷനുകളില്‍ പലപ്പോഴും ലെഡ്, ക്രോമിയം തുടങ്ങിയ ഘന ലോഹങ്ങള്‍ അടങ്ങിയിട്ടുണ്ട്, അവ ക്രമേണ നിങ്ങളുടെ ചുണ്ടുകളുടെ കലകളില്‍ അടിഞ്ഞുകൂടുന്നു. കൂടാതെ പല ലിപ്സ്റ്റിക്കുകളിലും അടങ്ങിയ സിന്തറ്റിക്, കെമിക്കല്‍ സംയുക്തങ്ങള്‍ മെലാനിന്‍ ഉല്‍പാദനത്തിന് കാരണമാകും.
ഏറ്റവും വലിയ പ്രശ്‌നം, പല ജനപ്രിയ ബ്രാന്‍ഡുകളും കഠിനമായ സുഗന്ധദ്രവ്യങ്ങളും സിന്തറ്റിക് ഡൈകളും തങ്ങളുടെ ലിപ്സ്റ്റിക്കില്‍ ഉപയോഗിക്കുന്നു എന്നതാണ്. ഇത് അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകും. ഇത് വീക്കം, തുടര്‍ന്നുള്ള കറുപ്പ് എന്നിവയിലേക്ക് നയിക്കും. ഇവ നിരന്തരം ഉപയോഗിക്കുന്നത് അതിലോലമായ ചുണ്ടുകളുടെ ചര്‍മത്തില്‍ മൈക്രോ-ട്രോമ സൃഷ്ടിക്കുന്നു. ഇത് ഒരു പ്രതിരോധ സംവിധാനമായി നിങ്ങളുടെ ശരീരത്തെ അധിക മെലാനിന്‍ ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്ന് കരുതി ലിപ്സ്റ്റിക്ക് ഉപയോ?ഗം പൂര്‍ണമായും ഒഴിവാക്കണമെന്നല്ല.
ലിപ്സ്റ്റിക്ക് ഉപയോ?ഗിക്കുമ്പോള്‍ 5 കാര്യങ്ങള്‍ ശ്രദ്ധിക്കണം
അളവിനേക്കാള്‍ ഗുണനിലവാരത്തില്‍ ശ്രദ്ധിക്കുക
മികച്ച ?ഗുണനിലവാരമുള്ള ബ്രാന്റുകളില്‍ നിന്ന് ലിപ്സ്റ്റിക്ക് വാങ്ങാന്‍ ശ്രമിക്കുക.
ലെഡ് അല്ലെങ്കില്‍ അത്തരം വസ്തുക്കള്‍ ഇല്ലാത്ത ഉല്‍പ്പന്നമാണെന്ന് ഉറപ്പാക്കുക.
ലേബല്‍ പരിശോധിക്കുക.




