- Advertisement -Newspaper WordPress Theme
HEALTHബാത്ത് റൂമിൽ പോകുമ്പോഴും ഫോൺ ഉപയോ​ഗിക്കുന്നവരാണോ?

ബാത്ത് റൂമിൽ പോകുമ്പോഴും ഫോൺ ഉപയോ​ഗിക്കുന്നവരാണോ?

ബാത്ത്റൂമിൽ പോകുമ്പോഴും ഫോൺ ഉപയോ​ഗിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ ഈ ശീലം നല്ലതല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കാരണം ഇത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

ശുചിമുറിയിൽ ഇരുന്ന് കൊണ്ട് അധികനേരം ഫോൺ ഉപയോ​ഗിക്കുന്നത് പെെൽസ് ഉണ്ടാകാനുള്ള സാധ്യതയും മറ്റ് ആരോഗ്യപ്രശ്നങ്ങളും വർദ്ധിപ്പിക്കുമെന്ന് ബംഗളൂരുവിലെ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ന്യൂറോളജി ആൻഡ് മൂവ്മെൻ്റ് ഡിസോർഡേഴ്സ് കൺസൾട്ടൻ്റായ ഡോ. ഹേമ കൃഷ്ണ പി പറഞ്ഞു. കൂടാതെ, ശരീരത്തിൻ്റെ സ്വാഭാവിക മലവിസർജ്ജന പ്രക്രിയയെ തടസ്സപ്പെടുത്തുമെന്നും ഇത് മലബന്ധത്തിലേക്കും മറ്റ് ദഹന പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നും അവർ അഭിപ്രായപ്പെടുന്നു.ബാത്ത് റൂമിൽ പല തരത്തിലുള്ള ബാക്ടീരിയകളുണ്ട്. അത് കൊണ്ട് തന്നെ ബാത്ത്റൂമിൽ അധികനേരം ഇരിക്കുമ്പോൾ ബാക്ടീരിയകൾ  ഫോണിൽ പറ്റിപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ശേഷം, ഫോണിൽ നിന്നുള്ള ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിക്കുന്നത് വളരെ എളുപ്പമാണ്. ഇതുമൂലം നിങ്ങൾക്ക് ഏത് രോഗവും എളുപ്പത്തിൽ പിടിപെടാനുള്ള സാധ്യതയും കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു. ബാക്ടീരിയകൾ മൂത്രാശയ അണുബാധയ്ക്കും ദഹനവ്യവസ്ഥയുടെ സങ്കീർണതകൾക്കും കാരണമാകാൻ സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു.ടോയ്‌ലറ്റ്‌ സീറ്റ്, വാതിലിന്റെ കൈപ്പിടി, സിങ്ക്, ടാപ്പ് എന്നിവയിലെല്ലാം ഈ–കോളി പോലുള്ള അണുക്കൾ കാണപ്പെടുന്നുണ്ട്.  ഇവ മൂത്രത്തിൽ അണുബാധ, കുടൽ സംബന്ധമായ രോഗങ്ങൾ, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകും.ബാത്ത് റൂമിൽ ഫോൺ ഉപയോ​ഗിക്കുന്നത് കാലക്രമേണ ആരോഗ്യം, ശുചിത്വം, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ ശീലം ഒഴിവാക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മെച്ചപ്പെട്ട ശുചിത്വം നിലനിർത്താനും മാനസിക ശ്രദ്ധ വർദ്ധിപ്പിക്കാനും സഹായിക്കുന്നതായും വിദ​ഗ്ധർ പറയുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme