- Advertisement -Newspaper WordPress Theme
Healthcareവ്യായാമം ചെയ്താൽ ക്യൻസർ വരാനുള്ള സാധ്യത കുറയുമോ ? പുതിയ പഠനം പറയുന്നതിങ്ങനെ

വ്യായാമം ചെയ്താൽ ക്യൻസർ വരാനുള്ള സാധ്യത കുറയുമോ ? പുതിയ പഠനം പറയുന്നതിങ്ങനെ

റ്റവും കൂടുതൽ മരണത്തിന് കാരണമാകുന്ന രോഗമാണ് കാൻസർ. സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസർ സ്തനാർബുദമാണ്. വ്യായാമം ചെയ്യുന്നത് സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ തടയുമെന്നാണ് പുതിയ പഠനങ്ങൾ ഇപ്പോൾ പറയുന്നത്. Breast Cancer Research and Treatment ജേണലിൽ പ്രസിദ്ധികരിച്ച പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സ്തനാർബുദത്തെ അതിജീവിച്ച 32 സ്ത്രീകളിലാണ് പഠനം നടത്തിയത്.

ഹൈ-ഇൻ്റൻസിറ്റി ഇൻ്റർവെൽ ട്രെയിനിംഗോ (HIIT) ഭാരോദ്വഹനമോ അവരുടെ ശരീരത്തിലെ രാസഘടനയിൽ മാറ്റം വരുത്തിയതായി ​ഗവേഷണത്തിൽ കണ്ടെത്തി. തുടർന്ന്, സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്താൻ സഹായിക്കുന്ന ചില മോളിക്യൂളുകൾ അവരുടെ രക്തത്തിൽ ഉയർന്ന അളവിൽ അടങ്ങിയിരുന്നതായും ​ഗവേഷണം പറയുന്നുണ്ട്. വ്യായാമം ചെയ്യുന്ന കാൻസർ അതിജീവിച്ചവർക്ക് രോഗം വീണ്ടും വരാനുള്ള സാധ്യത കുറവാണെന്ന് പല ഡോക്ടർമാരും നേരത്തെ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. നമ്മൾ പേശികളെ ഉപയോ​ഗപ്പെടുത്തുമ്പോൾ അവ myokines എന്ന പ്രത്യേക ഹോർമോണുകളെ രക്തത്തിലേക്ക് കടത്തിവിടുന്നു. ഇവ കാൻസറിനെതിരേ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme