മാമ്പഴപ്രേമികളാണ് മലയാളികള്‍, മാമ്പഴക്കാലം എത്തിയാല്‍ കുട്ടികളും മുതിര്‍ന്നവരും വയലിലും പറമ്പിലും നല്ല പഴുത്ത മാങ്ങ കഴിച്ച് നടക്കുന്നത് നിത്യ കാഴ്ചയാണ്. പച്ച മാങ്ങകള്‍ കറിവയ്ക്കാനും ഉപ്പിലിട്ടുവയ്ക്കാനും ധൃതി കൂട്ടുന്ന കുട്ടിത്തം നിറഞ്ഞ കാലം നമ്മള്‍ക്കെല്ലാം ഉണ്ടായിരുന്നു. എന്നാല്‍, നാട്ടിന് പുറത്തിന്റെ സംസ്കാരങ്ങളില്‍ നിന്ന് നാഗരികതയിലേക്ക് മാറിയപ്പോള്‍ തനതായ രുചികളിലും മാറ്റം സംഭവിച്ചു.
ഇന്ന് പറമ്പുകളില്‍ പഴുത്ത മാങ്ങകള്‍ കാണുന്നത് വളരെ വിരളമാണ്. നാട്ടില്‍ സുലഭമായി ലഭിക്കുന്ന മാങ്ങകള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ വിലപേശി വാങ്ങേണ്ട സ്ഥിതിയാണ്. ഒരു കിലോയ്ക്കും 2 കിലോയ്ക്കും വരെ 100, 180 രൂപയാണ് ഇപ്പോഴത്തെ വില. മാമ്പഴക്കാലം ആയതോടെ വിപണിയില്‍ ഇന്ന് വ്യത്യസ്ത തരം മാമ്പഴങ്ങള്‍ ലഭ്യമാണ്. നല്ല നാടന്‍ മുതല്‍ വിദേശ മാമ്പഴങ്ങളും നമ്മുടെ വിപണിയില്‍ സുലഭമായി ലഭിക്കുന്നു.
വ്യാജ മാമ്പഴങ്ങളെ തിരിച്ചറിയാന്‍ ഈ വഴികളില്‍ ഏതെങ്കിലും ഒന്ന് പിന്തുടരാം.
തൊലിയുടെ നിറം പരിശോധിക്കുക: കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങള്‍ക്ക് നിറത്തില്‍ വ്യത്യസ്തമായിരിക്കും, സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങളേക്കാള്‍ മഞ്ഞയോ ഓറഞ്ചോ നിറമായിരിക്കും അവയ്ക്ക് അല്പം തിളക്കമുള്ള രൂപവും ഉണ്ടായിരിക്കാം.
ബക്കറ്റിലിട്ട് നോക്കുക: മാമ്പഴം ഒരു ബക്കറ്റ് വെള്ളത്തിലേക്ക് ഇട്ടു നോക്കുക. മാമ്പഴം വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയാണെങ്കില്‍, അവ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണ്. വെള്ളത്തില്‍ താഴ്ന്നാണ് കിടക്കുന്നതെങ്കില്‍ അവ പ്രകൃദിത്തമായി പഴുത്തതാണ്.
മാമ്പഴത്തിന്റെ മണം പരിശോധിക്കുക: സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങള്‍ക്ക് മധുരവും പഴത്തിന്റെ മണവും ഉണ്ടാകും. അതേസമയം കൃത്രിമമായി പഴുത്ത മാമ്പഴങ്ങള്‍ക്ക് വ്യത്യസ്തമായ മണം ഉണ്ടാകാം.
ജ്യൂസിയാണോ എന്ന് പരിശോധിക്കുക: സ്വാഭാവികമായി പഴുത്ത മാമ്പഴം കൂടുതല്‍ ജലാംശം ഉള്ളതും ജൂസിയുമായിരിക്കും, എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച മാമ്പഴത്തിന്റെ ഉള്‍വശം വരണ്ടതായിരിക്കും.
മാങ്ങയുടെ തൊലിയില്‍ കേട് ഉണ്ടോ എന്ന് നോക്കുക: രാസവസ്തുക്കളുടെ കുത്തിവയ്പ്പ് കാരണം മാമ്പഴത്തിന് ചതവുകള്‍ അല്ലെങ്കില്‍ പാടുകള്‍ പോലുള്ള കേടുപാടുകള്‍ ഉണ്ടെങ്കില്‍, അവ ഒഴിവാക്കുക. പ്രകൃതിദത്തമായ മാമ്പഴങ്ങളില്‍ ഇത്തരം കേടുപാടുകള്‍ ഉണ്ടാകില്ല.
രുചി പരിശോധിക്കാം: വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, കൃത്രിമമായി പഴുപ്പിച്ച മാമ്പഴത്തിന് രുചി കുറവായിരിക്കും, പുളിപ്പ് കൂടുതലായിരിക്കും
ബേക്കിങ് സോഡ ഉപയോഗിക്കുക: വെള്ളത്തില്‍ കുറച്ച് ബേക്കിങ് സോഡ ചേര്‍ക്കുക, തുടര്‍ന്ന് മാമ്പഴം മിശ്രിതത്തില്‍ 15-20 മിനിറ്റ് മുക്കിവയ്ക്കുക. കുതിര്‍ത്തതിനുശേഷം, നിങ്ങള്‍ മാമ്പഴം കഴുകിക്കഴിഞ്ഞാല്‍, മാമ്പഴത്തിന്റെ നിറം മാറിയാല്‍, അവ കൃത്രിമമായി നിര്‍മിച്ചതാണ്.