- Advertisement -Newspaper WordPress Theme
HEALTHഅടുക്കള ഇങ്ങനെ വൃത്തിയാക്കരുത്; ഇത് ഗുണത്തേക്കാൾ ദോഷം ചെയ്യും

അടുക്കള ഇങ്ങനെ വൃത്തിയാക്കരുത്; ഇത് ഗുണത്തേക്കാൾ ദോഷം ചെയ്യും

അടുക്കള വൃത്തിയായിരിക്കാനാണ് നമ്മൾ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ എല്ലാ സമയത്തും അടുക്കള വൃത്തിയാക്കി സൂക്ഷിക്കാൻ കഴിയില്ല. പാചകം ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കും എപ്പോഴും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അടുക്കള അലങ്കോലമായി കിടക്കും. ചില സമയങ്ങളിൽ നന്നായി കഴുകിയാലും വൃത്തിയാകണമെന്നില്ല. അടുക്കള വൃത്തിയാക്കുന്ന സമയത്ത് നിങ്ങൾ ഈ തെറ്റുകൾ ഒഴിവാക്കിയില്ലെങ്കിൽ ഗുണത്തേക്കാളും ദോഷമായിരിക്കും ഉണ്ടാവുക. 

ബ്ലീച്ച് ഉപയോഗിച്ച് വൃത്തിയാക്കൽ

വില കുറവും എളുപ്പത്തിൽ വാങ്ങാൻ കഴിയുന്നതുമായതുകൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളും അടുക്കള വൃത്തിയാക്കാൻ ബ്ലീച്ച് ഉപയോഗിക്കാറുണ്ട്. എന്നാൽ ബ്ലീച്ച് ഉപയോഗിച്ച് അടുക്കള വൃത്തിയാക്കുന്നത് അപകടകരമാണ്. ഇതിന്റെ ഗന്ധം ശ്വസിക്കുന്നത് മനുഷ്യർക്കും വളർത്ത് മൃഗങ്ങൾക്കും ഹാനികരമാണ്. അതിനാൽ തന്നെ തന്നെ അടുക്കളയുടെ പ്രതലങ്ങൾ ബ്ലീച്ച് ഉപയോഗിച്ച് വൃത്തിയാക്കുന്നത് ഒഴിവാക്കാം. 

ഒന്നിലധികം ക്ലീനറുകൾ 

നന്നായി വൃത്തിയാക്കുന്ന ഒരു ക്ലീനർ ഉണ്ടെങ്കിൽ തന്നെ അടുക്കള വൃത്തിയാക്കാൻ അത് ധാരാളമാണ്. അതിനാൽ തന്നെ ഓരോ ഇടവും വൃത്തിയാക്കാൻ വെവ്വേറെ ക്ലീനറുകൾ ഉപയോഗിക്കാതെ എല്ലാത്തിനുമായി ഒരു ക്ലീനർ വാങ്ങി ഉപയോഗിക്കാം. ഇത് നിങ്ങളുടെ വൃത്തിയാക്കൽ പണി എളുപ്പമാക്കുകയും സമയം ലാഭിക്കാനും സഹായിക്കുന്നു.

സ്പ്രേ ചെയ്ത ഉടനെ വൃത്തിയാക്കരുത് 

അടുക്കളയിലെ കൗണ്ടർ ടോപുകളും പ്രതലങ്ങളും സ്പ്രേ ചെയ്ത് എളുപ്പത്തിൽ വൃത്തിയാക്കാറുണ്ട്. എന്നാൽ സ്പ്രേ ചെയ്യുമ്പോൾ പലരും ആവർത്തിക്കുന്ന തെറ്റാണ് സ്പ്രേ ചെയ്ത ഉടനെ തുടച്ച് നീക്കുന്നത്. ഇങ്ങനെ ചെയ്താൽ ശരിയായ രീതിയിൽ വൃത്തിയാകണമെന്നില്ല. അതിനാൽ തന്നെ സ്പ്രേ ചെയ്ത് 10 മിനിട്ടോളം അങ്ങനെ തന്നെ വെച്ചതിന് ശേഷം മാത്രം തുടച്ചെടുക്കാൻ ശ്രദ്ധിക്കാം. 

വൃത്തിയാക്കുന്ന സ്പോഞ്ച് 

സ്പോഞ്ച് ഉപയോഗിച്ചാണ് നമ്മൾ പാത്രങ്ങളും അടുക്കള പ്രതലങ്ങളും കഴുകി വൃത്തിയാക്കുന്നത്. എന്നാൽ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്പോഞ്ചിൽ എത്രത്തോളം അഴുക്കുണ്ടെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ബാത്റൂം ടോയ്‌ലെറ്റിനെക്കാളും അണുക്കൾ സ്പോഞ്ചിലുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അതിനാൽ തന്നെ ഓരോ മാസം കൂടുംതോറും പഴയ സ്പോഞ്ച് മാറ്റി പുതിയത് വാങ്ങിക്കേണ്ടതുണ്ട്. 

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme