- Advertisement -Newspaper WordPress Theme
HEALTHമൂത്രത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ…

മൂത്രത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ…

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും അസ്ഥികളുടെ ആരോഗ്യത്തിനും ആവശ്യമുള്ള പ്രധാന ഹോര്‍മോണുകളും വൃക്കകള്‍ പുറത്തുവിടുന്നു. രക്തം ഫില്‍ട്ടര്‍ ചെയ്യുകയും അതില്‍ നിന്ന് മാലിന്യങ്ങള്‍ വേര്‍തിരിക്കുകയും ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രാഥമിക പ്രവര്‍ത്തനം. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. അതില്‍ കിഡ്നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ്.

കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. കുറഞ്ഞ അളവില്‍ ദ്രാവകം കഴിക്കുന്നത് മൂലമുള്ള നിര്‍ജ്ജലീകരണം കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന ഘടകമാണ്. അമിത വണ്ണവും ഒരു പ്രധാന അപകട ഘടകമാണ്. അനിമല്‍ പ്രോട്ടീന്‍, സോഡിയം, ശുദ്ധീകരിച്ച പഞ്ചസാര, ഫ്രക്ടോസ്, ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പ്, ഓക്‌സലേറ്റ്, എന്നിവയുള്‍പ്പെടെയുള്ള പഞ്ചസാര അധികമായി അടങ്ങിയ ഭക്ഷണസാധനങ്ങള്‍ വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കും.

കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

  1. മൂത്രത്തില്‍ രക്തം കാണുന്നതാണ് കിഡ്നി സ്റ്റോണിന്റെ ഒരു പ്രധാന ലക്ഷണം.
  2. മൂത്രമൊഴിക്കുന്നതില്‍ ബുദ്ധിമുട്ട്, വേദന എന്നിവയാണ് മറ്റൊരു ലക്ഷണം.
  3. ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, മൂത്രത്തിന്റെ നിറം മാറുക എന്നിവയും കിഡ്നി സ്റ്റോണിന്റെ ലക്ഷണമാകാം.
  4. വൃക്കയിലെ കല്ലുകള്‍ മൂത്രത്തില്‍ ദുര്‍ഗന്ധം വമിക്കുകയും ചെയ്യും. മൂത്രനാളിയിലെ ബാക്ടീരിയയുടെ സാന്നിധ്യത്തിന്റെ ഫലമായി ഇത് സംഭവിക്കാം.
  5. കടുത്ത പനിയും വിറയിലും ഛര്‍ദ്ദിയും പല രോഗങ്ങളുടെ ഭാഗമായും ഉണ്ടാകാമെങ്കിലും അതും ഈ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
  6. ക്ഷീണം, ഉറക്കമില്ലായ്മ എന്നിവയും ഉണ്ടാകാം.
  7. കാലുകളില്‍ വീക്കം, നില്‍ക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്.
  8. ശരിയായി ശ്വസിക്കാന്‍ കഴിയാതെ വരുന്നതും ഒരു ലക്ഷണമാകാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme