in , ,

തലവേദനയ്‌ക്കൊപ്പമുള്ള ഈ ലക്ഷണങ്ങള്‍അവഗണിക്കരുത്

Share this story


മസ്തിഷ്‌കത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗങ്ങളില്‍ ഒന്നാണ് ബ്രെയിന്‍ ട്യൂമര്‍.തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുക മുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വരെ ബുദ്ധിമുട്ടിലാക്കുന്ന നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും ഇത് കാരണമാകും.

കുട്ടികള്‍ മുതല്‍ ഏത് പ്രായക്കാരിലും ബ്രെയിന്‍ ട്യൂമര്‍ പ്രത്യക്ഷപ്പെടാം. തലച്ചോറിലെ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. ഇത് അപകടകരമായത് (അര്‍ബുദത്തിന് കാരണമാകുന്നത് ) അപകടമില്ലാത്തത് ( അര്‍ബുദത്തിന് കാരണമാകാത്തത
വളര്‍ച്ചാനിരക്ക് കുറഞ്ഞത്) എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്.

ഇന്ത്യയില്‍ ഓരോ വര്‍ഷവും അര ലക്ഷത്തോളം ആളുകളില്‍ ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇതില്‍ 20 ശതമാനവും കുട്ടികളാണ്. മാരകമായ ബ്രെയിന്‍ ട്യൂമര്‍ രോഗികളുടെ അതിജീവന നിരക്ക് 34.4 ശതമാനമാണ്. നീണ്ടുനില്‍ക്കുന്ന അസഹനീയമായ തലവേദന.തുടര്‍ഘട്ടത്തില്‍ ഓക്കാനവും ഛര്‍ദിയും പ്രത്യക്ഷപ്പെടുന്നു എന്നതാണ് പ്രധാന ലക്ഷണം.

വ്യക്തിത്വത്തിലും പെരുമാറ്റത്തിലുമുള്ള മാറ്റങ്ങള്‍,

ശരീരഭാഗങ്ങള്‍ക്കുണ്ടാകുന്ന തളര്‍ച്ച, ഫിറ്റ്‌സ്.കാഴ്ച, കേള്‍വി, മണം, രുചി എന്നിവയ്ക്ക് ബുദ്ധിമുട്ട്, നടക്കുമ്പോള്‍ പേശികളുടെ ബലഹീനതയും അസന്തുലിതാവസ്ഥയും, ഓര്‍മനഷ്ടം, കാര്യങ്ങള്‍ ഏകോപിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്.

എന്നാല്‍ എല്ലാത്തരം തലവേദനയും ട്യൂമര്‍ ലക്ഷണമല്ല. തലവേദന ഇല്ലാത്ത ഒരാള്‍ക്ക് പെട്ടെന്ന് വേദന പ്രത്യക്ഷപ്പെട്ടാല്‍ ശ്രദ്ധിക്കേണ്ട തുണ്ട്.
ഇടവിട്ടല്ലാതെ ക്രമമായി തലവേദന നില്‍ക്കുകയാണെങ്കില്‍ വിദഗ്ധ പരിശോധന അനിവാര്യമാണ്. രാവിലെ ഉണരുമ്പോള്‍ കടുത്ത തലവേദനയെത്തുടര്‍ന്ന് ഛര്‍ദിക്കുകയാണെങ്കിലും ശ്രദ്ധ വേണം. എംആര്‍ഐ, സിടി, പിഇടി സ്‌കാനുകളിലൂടെ ഇത് കണ്ടെത്താനാകും.
അര്‍ബുദ കോശങ്ങളല്ലാത്ത മൂന്നര സെന്റിമീറ്ററില്‍ താഴെ വലുപ്പമുള്ള ബ്രെയിന്‍ ട്യൂമറുകള്‍ റേഡിയോ തെറാപ്പി സാങ്കേതികതകളായ സൈബര്‍നൈഫ്, ഗാമാ നൈഫ് തുടങ്ങിയവ ഉപയോഗിച്ച് ചികിത്സിച്ച് മാറ്റാനാകും.

ഏതുതരം ട്യൂമര്‍ ആണ്, ട്യൂമറിന്‌റെ വലുപ്പം, ഉള്‍പ്പെട്ടിരിക്കുന്ന സ്ഥലം, തുടക്കത്തിലെയുള്ള കണ്ടെത്തല്‍, രോഗിയുടെ പ്രായവും ആരോഗ്യവും, ട്യൂമര്‍ നീക്കം ചെയ്യുന്നതിന്‌റെ വ്യപ്തി എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് ബ്രെയിന്‍ ട്യൂമറിന്‌റെ അതിജീവന സാധ്യത.

അലുമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നത് ആരോഗ്യത്തിന് ഹാനികരമോ?

ഇക്കാര്യങ്ങള്‍ശ്രദ്ധിച്ചാല്‍പ്രമേഹം,കൊളസ്‌ട്രോള്‍ പോലെയുളള ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാം