ഗ്യാസിന്റെ ഉപയോഗം കൂടിയതിനനുസരിച്ച് അപകടങ്ങളും വർധിക്കുകയാണ്. ഗ്യാസ് ഉപയോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് അപകടങ്ങൾ സംഭവിക്കുന്നതിന്റെ പ്രധാന കാരണം. എങ്ങനെ ഉപയോഗിക്കണം, അടിയന്തിര ഘട്ടങ്ങളിൽ എന്തൊക്കെ ചെയ്യണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അവബോധം നമുക്ക് ഉണ്ടാകേണ്ടതുണ്ട്.
ഗ്യാസ് ചോർച്ചയുണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
. ഗ്യാസ് ചോർച്ചയുണ്ടെന്ന് മനസ്സിലായാൽ അടുക്കളയിലെ ജനാലകളും വാതിലുകളും ഉടൻ തുറന്നിടണം.
. ലോഹത്തിൽ നിന്നും സ്പാർക്ക് ഉണ്ടായി തീപിടിക്കാൻ സാധ്യത ഉള്ളതുകൊണ്ട് നനവുള്ള തുണി ഉപയോഗിച്ച് തുറക്കാൻ ശ്രദ്ധിക്കാം.
. സാധ്യമെങ്കിൽ ഗ്യാസ് സിലിണ്ടർ വീടിന് പുറത്ത് വെയ്ക്കുക. ഇത് അപകട സാധ്യത കുറയ്ക്കുന്നു. അല്ലെങ്കിൽ ഗ്യാസിന്റെ അടുത്ത് നിന്നും അകലം പാലിച്ച് നിൽക്കാൻ ശ്രദ്ധിക്കണം.
. വീടിനുള്ളിലെ ലൈറ്റ്, ഫാൻ തുടങ്ങിയവ ഇടാതിരിക്കാൻ ശ്രദ്ധിക്കാം. ഇത് സ്പാർക്ക് ഉണ്ടാവാൻ കാരണമാകുന്നു. ചെറിയൊരു സ്പാർക്ക് പോലും തീപിടുത്തത്തിന് കാരണമാകുന്നു.
തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഗ്യാസിന്റെ അടുത്ത് നിന്നും ഉടൻ മാറ്റിവയ്ക്കാൻ ശ്രദ്ധിക്കണം.
. ഗ്യാസ് സിലിണ്ടർ കത്തിയാൽ അതിലേക്ക് വെള്ളമൊഴിച്ച് കൊടുക്കുക. ഇത് തീ അണയ്ക്കാൻ സഹായിക്കുന്നു.
. സിലിണ്ടറിന്റെ വാൽവിലാണ് ലീക്ക് ഉള്ളതെങ്കിൽ സിലിണ്ടറിൽ വെള്ള നിറത്തിലുള്ള ക്യാപ്പ് ഉപയോഗിച്ച് അത് അടയ്ക്കുക. ഇനി ലീക്ക് ഉണ്ടാകുന്നത് ഗ്യാസ് സ്റ്റൗവിൽ നിന്നോ കണക്റ്റിംഗ് ട്യൂബിൽ നിന്നോ ആണെങ്കിൽ റെഗുലേറ്റർ ഓഫ് ചെയ്യണം.
ഗ്യാസ് ഉപയോഗിക്കുമ്പോൾ ഇവ ശ്രദ്ധിക്കുക
. ഗ്യാസ് സിലിണ്ടർ വാങ്ങുമ്പോൾ അതിന്റെ വാൽവുകളും വാഷറുകളും പരിശോധിച്ച് ലീക്ക് ഇല്ലെന്ന് ഉറപ്പ് വരുത്തണം.
. ഉപയോഗം കഴിഞ്ഞാൽ ഗ്യാസിന്റെ റെഗുലേറ്റർ ഓഫ് ചെയ്യാൻ മറക്കരുത്. ശരിയായ രീതിയിൽ ഗ്യാസ് വെയ്ക്കാനും ശ്രദ്ധിക്കണം.
. ഇടവേളകളിൽ ഗ്യാസ് സ്റ്റൗ സർവീസ് ചെയ്യാൻ ശ്രദ്ധിക്കണം. ISI മാർക്കുള്ള ഉപകരണങ്ങളും ട്യൂബുകളും വാങ്ങിക്കാൻ ശ്രദ്ധിക്കാം. സിലിണ്ടറിന്റെ എക്സ്പെയറി ഡേറ്റും പരിശോധിക്കാൻ മറക്കരുത്.