- Advertisement -Newspaper WordPress Theme
Healthcareവെറും വയറ്റില്‍ തേങ്ങവെള്ളം കുടിക്കൂ..

വെറും വയറ്റില്‍ തേങ്ങവെള്ളം കുടിക്കൂ..

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള രുചികരമായ ഒരു പാനീയമാണ് തേങ്ങവെള്ളം. ഇലക്ട്രോലൈറ്റുകളുടെ സമ്പന്ന ഉറവിടമായതിനാല്‍ ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. കുറഞ്ഞ അളവില്‍ മാത്രം ഗ്ലൈസെമിക് സൂചിക അടങ്ങിയിട്ടുള്ള ഇതില്‍ മഗ്‌നീഷ്യം ധാരാളമുണ്ട്. ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും ചെയ്യും. കുടലിന്റെ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാനും ആസിഡ് റിഫ്‌ലക്സ് അല്ലെങ്കില്‍ ദഹനക്കേട് പരിഹരിക്കാനും ഉത്തമമാണിത്. രാവിലെ വെറും വയറ്റില്‍ തേങ്ങവെള്ളം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം.

ജലാംശം വര്‍ധിപ്പിക്കും
പൊട്ടാസ്യം, മഗ്‌നീഷ്യം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ സമ്പന്ന സ്രോതസാണ് തേങ്ങാ വെള്ളം. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും. ഉറക്കത്തിന് ശേഷമുള്ള മെറ്റബോളിസത്തെ പിന്തുണയ്ക്കാനും കോശങ്ങളെ ഊര്‍ജ്ജസ്വലമാക്കാനും തേങ്ങാവെള്ളം കുടിക്കുന്നത് ഗുണകരമാണ്.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും
രക്തചംക്രമണം മെച്ചപ്പെടുത്താന്‍ മികച്ചതാണ് തേങ്ങാ വെള്ളം. പൊട്ടാസ്യം ധാരമുള്ളതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഫലപ്രദമാണിത്. ഇതിലൂടെ ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ തേങ്ങാവെള്ളം സഹായിക്കും.

ശരീരഭാരം കുറയ്ക്കും
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മികച്ചൊരു തെരഞ്ഞെടുപ്പാണ് തേങ്ങാവെള്ളം. ഇലക്ട്രോലൈറ്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ നിര്‍ജ്ജലീകരണം തടയാന്‍ ഇത് സഹായിക്കും. ശരീരത്തിലെ സ്വാഭാവിക കൊഴുപ്പ് കത്തുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ ഇത് ഗുണം ചെയ്യും. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ പതിവായി തേങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്.

പ്രതിരോധശേഷി മെച്ചപ്പെടുത്തും
റൈബോഫ്‌ലേവിന്‍, നിയാസിന്‍, തയാമിന്‍, പിറിഡോക്സിന്‍, ഫോളേറ്റ്‌സ് തുടങ്ങിയ പോഷകങ്ങളും വിറ്റാമിനുകളും തേങ്ങവെള്ളത്തില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ഇതിലുണ്ട്. ഇവയെല്ലാം ശരീരത്തിലെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും അണുബാധകളെ തടയാനും ഫലപ്രദമാണ്.

വൃക്കകളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കും
തേങ്ങവെള്ളത്തില്‍ മിനറല്‍സ്, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളമുണ്ട്. വൃക്കകളുടെ വിഷവിമുക്തമാക്കല്‍ പ്രക്രിയ കാര്യക്ഷമമായി നടക്കാന്‍ ഇവ സഹായിക്കും. ഒരു ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കാനുള്ള കഴിവ് ഇതിനുള്ളതിനാല്‍ മൂത്രത്തിന്റെ ഒഴുക്ക്, ഉത്പാദനം എന്നിവ മെച്ചപ്പെടുത്താന്‍ ഇത് ഗുണം ചെയ്യും.

ചര്‍മ്മാരോഗ്യത്തെ പിന്തുണയ്ക്കും
മുഖക്കുരു, അകാല വാര്‍ദ്ധക്യം തുടങ്ങിയ ചര്‍മ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മികച്ചതാണ് തേങ്ങവെള്ളം. ഇതില്‍ അടങ്ങിയിട്ടുള്ള സൈറ്റോകിനിനുകളും ആന്റി ഓക്സിഡന്റുകളും വാര്‍ധക്യ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കാനും ചര്‍മത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും. കൊളാജന്‍ ഉത്പാദനം മെച്ചപ്പെടുത്താനും വെറും വയറ്റില്‍ തേങ്ങാവെള്ളം കുടിക്കുന്നത് ഗുണകരമാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme