ക്രിസ്മസ് കാലമെന്നാല്‍ കേക്കുകളുടെ വ്യത്യസ്ത രുചികള്‍ നാവില്‍ നിറയുന്ന കാലം കൂടിയാണ്. പുറത്തുനിന്ന് വാങ്ങുന്നതിന് പകരം വീട്ടില്‍ത്തന്നെ കേക്കുണ്ടാക്കി വിളമ്പുന്നതും വിരുന്നുകാര്‍ക്ക് നല്‍കുന്നതും പ്രത്യേക സന്തോഷമാണ്. വളരെ ഈസിയായി വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്ന രുചികരമായ കണ്ടന്‍സിഡ് കേക്കിന്റെ റസിപ്പി ഇതാ….
ആവശ്യമുള്ള സാധനങ്ങള്‍
കണ്ടന്‍സിഡ് മില്‍ക്ക് – 400 ഗ്രാം
മുട്ട- നാലെണ്ണം
മൈദ- ഒരു കപ്പ്
ബേക്കിംഗ് പൗഡര്‍- അര ടീസ്പൂണ്‍
ബട്ടര്‍ ഉരുക്കിയത്- 50 ഗ്രാം
ബട്ടര്‍- ഒരു ടേബിള്‍ സ്പൂണ്‍
ഐസിംഗ് ഷുഗര്‍- കാല്‍ കപ്പ്
തയാറാക്കുന്ന വിധം
ഓവന്‍ 175 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കിയിടുക. ബേക്കിംഗ് ഡിഷില്‍ ബട്ടര്‍ പുരട്ടി മൈദ തൂവി വയ്ക്കുക. എല്ലാ ചേരുവകളും ഒന്നിച്ചാക്കി നന്നായി അടിച്ച് യോജിപ്പിച്ചുവയ്ക്കുക. തയാറാക്കിയ കൂട്ട് ബേക്കിങ് ഡിഷില്‍ ഒഴിച്ച് 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. മുകളില്‍ ഐസിംഗ് ഷുഗര്‍ വിതറി അലങ്കരിച്ച് വിളമ്പാം




