- Advertisement -Newspaper WordPress Theme
BEAUTYനഖത്തിന്റെ ആരോ​ഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

നഖത്തിന്റെ ആരോ​ഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

നഖങ്ങൾ പെൺകുട്ടികൾ എപ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ്. കാത്സ്യം, അയേൺ എന്നിവയടങ്ങിയ ചീര പോലുള്ള ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നഖം കരുത്തോടെ വളരാൻ സഹായിക്കും.

ബയോട്ടിൻ, പ്രോട്ടീൻ തുടങ്ങിയവയടങ്ങിയ പയറുവർ​ഗങ്ങൾ കഴിക്കുന്നത് നഖത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കും. സിങ്ക്, മ​ഗ്നീഷ്യം, പൊട്ടാസ്യം എന്നിവയടങ്ങിയ മത്തൻ വിത്തുകൾ നഖത്തിന്റെ ആരോ​ഗ്യത്തിന് ബെസ്റ്റാണ്.

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് നഖത്തിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്. കാത്സ്യം ധാരാളം അടങ്ങിയ ചിയാ സീഡ്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നഖത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കും.

കാത്സ്യം, പ്രോട്ടീൻ, ആരോ​ഗ്യകരമായ കൊഴുപ്പുകൾ എന്നിവയടങ്ങിയ ബദാമും വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ സ്ട്രോബെറിയും നഖത്തിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme