- Advertisement -Newspaper WordPress Theme
FITNESSറെഡ് മീറ്റ് കഴിക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടുമോ ? ഇക്കാര്യങ്ങള്‍ അറിയണം

റെഡ് മീറ്റ് കഴിക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടുമോ ? ഇക്കാര്യങ്ങള്‍ അറിയണം

പ്രൊട്ടീന്റെയും വിറ്റാമിന്‍ ബി12, സിങ്ക് എന്നിവയുടെയും കലവറയാണ് റെഡ് മീറ്റ്. അതുകൊണ്ടുതന്നെ ഭക്ഷണത്തില്‍ റെഡ് മീറ്റ് ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നിരവധി ന്യൂട്രീഷ്യനിസ്റ്റുകള്‍ പലപ്പോഴും സംസാരിക്കാറുണ്ട്. എന്നാല്‍ റെഡ് മീറ്റ് അമിതമായി കഴിക്കുന്നത് ഹൃദായാരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഇപ്പോഴിതാ റെഡ് മീറ്റ് നിത്യവും കഴിക്കുന്നത്, പ്രത്യേകിച്ചും സംസ്‌കരിച്ച റെഡ് മീറ്റ് പതിവായി ഭക്ഷിക്കുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നതിന് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഡോ.അഭിജിത് ഖഠാരെ.

റെഡ് മീറ്റ് ഉപയോഗിച്ച് തയ്യാറാക്കുന്ന സോസേജുകള്‍, ബേകണ്‍, സലമി എന്നിവയില്‍ പൂരിത കൊഴുപ്പും കൊളസട്രോളും ധാരാളം അടങ്ങിയിരിക്കുന്നതായി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ഭക്ഷണപദാര്‍ഥങ്ങള്‍ നിത്യവും കഴിക്കുന്നത് രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് അതെറോസ്‌ക്ലിറോസിസിന് കാരണമാകും. കാലംചെല്ലുന്തോറും ഇത് ഹൃദത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും.

റെഡ് മീറ്റും സംസ്‌കരിച്ച മാംസഭക്ഷണങ്ങളും കഴിക്കുന്നവരില്‍ ബാഡ് കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ അളവ് കൂടുതലായിരിക്കും. കോറോണറി ആര്‍ട്ടറി ഡിസീസിനുള്ള ഏറ്റവും പ്രധാന കാരണമാണ് എല്‍ഡിഎല്‍ ക്രമാതീതമായി ഉയരുന്നത്. റെഡ് മീറ്റില്‍ ഹീം അയേണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് ശരീരത്തില്‍ ആവശ്യത്തിന് അയേണ്‍ ആവശ്യമാണെങ്കിലും അമിതമായി ഹീം അയേണ്‍ ശരീരത്തില്‍ എത്തുന്നത് നീര്‍വീക്കത്തിലേക്കും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിലേക്കും നയിക്കും. ഇതുരണ്ടും ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നവയാണ്.

റെഡ് മീറ്റ് കഴിക്കുന്നത് ട്രൈമെത്തലൈമിന്‍ എന്‍ ഓക്‌സൈഡ് ഉല്പാദനത്തിന് കാരണമാകും. മൃഗങ്ങളില്‍ നിന്നുള്ള പ്രൊട്ടീന്‍ ദഹിക്കുന്നതിന്റെ ഭാഗമായി കുടലിലുണ്ടാകുന്ന ഒരു കോമ്പൗണ്ടാണ് ഇത്. ട്രെമെത്തലൈമിന്‍ എന്‍ ഓക്‌സൈഡിന്റെ ലെവല്‍ ക്രമാതീതമായി ഉയരുന്നത് ഹൃദയാഘാതം ഉള്‍പ്പെടെയുള്ള കാര്‍ഡിയോവസ്‌കുലര്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme