- Advertisement -Newspaper WordPress Theme
WOMEN HEALTHസ്ത്രീകളുടെ മുഖത്തെ അമിതരോമ വളര്‍ച്ച തടയാം

സ്ത്രീകളുടെ മുഖത്തെ അമിതരോമ വളര്‍ച്ച തടയാം

മുഖത്തുണ്ടാകുന്ന അമിതമായ രോമവളര്‍ച്ച പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ഇത് സൗന്ദര്യ സംബന്ധമായ പ്രശ്‌നത്തെക്കാള്‍ ഉപരി പലരിലും ഇത് കടുത്ത മാനസിക സമ്മര്‍ദം ഉണ്ടാക്കാം. സ്ത്രീകളിലെ ഈ അമിത രോമ വളര്‍ച്ചയ്ക്ക് പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്.

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജീനുകളും ജനിതക സംബന്ധമായ സാഹചര്യങ്ങള്‍ കൊണ്ടുമെല്ലാം സ്ത്രീകളില്‍ അമിത രോമവളര്‍ച്ച ഉണ്ടാകാം. കൂടാതെ പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസോര്‍ഡര്‍, കുഷിംഗ് സിന്‍ഡ്രോം തുടങ്ങിയവ പോലുള്ള ചില രോഗാവസ്ഥകളും ഇതിന് കാരണമാകാറുണ്ട്. വൃക്കരോഗങ്ങള്‍ ബാധിച്ച സ്ത്രീകളുടെ ശരീരം ആന്‍ഡ്രോജന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഏറ്റവും കുറഞ്ഞ അളവിലാണ് ഉത്പാദിപ്പിക്കുന്നത്. ഇത് അമിതമായ രോമവളര്‍ച്ചയ്ക്ക് ഒരു കാരണമാക്കാം.

എന്നാല്‍ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് അനാവശ്യ രോമ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന പ്രേരകങ്ങളിലൊന്ന് കുറയ്ക്കും.

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, മധുരനാരങ്ങ, മുന്തിരി എന്നിവയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഇനോസിറ്റോള്‍ ആഗിരണം വര്‍ധിപ്പിക്കും. ഇത് ഇന്‍സുലിന്‍ നിയന്ത്രിക്കാന്‍ സഹായിക്കുകയും കാലക്രമേണ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുകയും ചെയ്യും. ദിവസേന സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ഹോര്‍മോണുകള്‍ക്ക് ഗുണം ചെയ്യുക മാത്രമല്ല, ചര്‍മത്തെയും പ്രതിരോധശേഷിയെയും പോഷിപ്പിക്കുകയും ചെയ്യുന്നു.

കറുവപ്പട്ട വെള്ളം

ഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ് ചെറുചൂടുള്ള കറുവപ്പട്ട ചേര്‍ത്ത വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കും. മികച്ച ഇന്‍സുലിന്‍ സംവേദനക്ഷമത ആരോഗ്യകരമായ ആന്‍ഡ്രോജന്‍ നിയന്ത്രണത്തിലേക്ക് നയിക്കുന്നു. ഇത് ക്രമേണ അധിക രോമ വളര്‍ച്ച കുറയ്ക്കും.

മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തുകളില്‍ സിങ്ക് ധാരളം അടങ്ങിയിട്ടുണ്ട്. ഇത് ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്ന എന്‍സൈമുകളെ തടയുന്നു. ഇവ പതിവായി കഴിക്കുന്നത് ഹോര്‍മോണ്‍ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള എളുപ്പവും തൃപ്തികരവുമായ ഒരു മാര്‍ഗമാണ്. ഈ ചെറിയ വിത്തുകള്‍ ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും നല്‍കുന്നു.

വേവിച്ച ക്രൂസിഫറസ് പച്ചക്കറികള്‍

ബ്രോക്കോളി, കോളിഫ്‌ലവര്‍, കാബേജ് എന്നിവ പാകം ചെയ്യുമ്പോള്‍, ഈസ്ട്രജനെ കാര്യക്ഷമമായി മെറ്റബോളിസ് ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ പിന്തുണയ്ക്കുന്നു. ഇത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുകയും രോമ വളര്‍ച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങള്‍ കുറയ്ക്കുകയും ചെയ്യും.

ഉലുവ

രാവിലെ വെറും വയറ്റില്‍ ഉലുവ കുതിര്‍ക്കുന്നത് ഇന്‍സുലിന്‍ പ്രവര്‍ത്തനം വര്‍ധിപ്പിക്കുകയും ആന്‍ഡ്രോജന്‍ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

മഞ്ഞള്‍

മഞ്ഞളില്‍ അടങ്ങിയ കുര്‍ക്കുമിന്‍ ശരീരത്തിലെ വീക്കം കുറയ്ക്കും. ഇത് ആന്‍ഡ്രോജന്‍ പ്രവര്‍ത്തനത്തെ മോഡുലേറ്റ് ചെയ്യാന്‍ സഹായിക്കുന്നു കൂടാതെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയ്ക്ക് ഗുണം ചെയ്യുകയും ചെയ്യുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme