- Advertisement -Newspaper WordPress Theme
Uncategorizedകണ്ണിനുവേണം ഇന്‍ഷുറന്‍സ്

കണ്ണിനുവേണം ഇന്‍ഷുറന്‍സ്

കണ്ണിന് പരിക്കേല്‍ക്കാന്‍ സാധ്യതയുളള ജോലിചെയ്യുന്നവര്‍ക്ക് തൊഴിലുടമകള്‍ ഇന്‍ഷുറന്‍സ് ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. അമ്പതോ അതിലധികമോ തൊഴിലാളികളുളള സ്ഥാപനങ്ങളില്‍ ഇത് നിര്‍ബന്ധമാക്കണം.ഓരോ തൊഴിലാളിക്കും കുറഞ്ഞത് 15 ലക്ഷം രൂപയുടെ പരിരക്ഷയാണ് ഉറപ്പാക്കേണ്ടത്.
അതിനായി അപകടസാധ്യതയുളള തൊഴിലുകളും വ്യവസായങ്ങളും ഏതൊക്കെയെന്ന് തിരിച്ചറിയണമെന്നും നിര്‍ദേശിക്കുന്നു. ഒക്കുലാര്‍ ട്രോമ (നേത്രക്ഷതം) രോഗികളുടെ ചികിത്സ, പുനരധിവാസം എന്നിവ സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇത് ഉള്‍പ്പെടുത്തിയത്.

മറ്റ് പ്രധാന നിര്‍ദേശങ്ങള്‍

അപകടസാധ്യത കൂടുതലുളള വര്‍ക്കായി സെമിനാറുകളും ശിലപശാലകളും നടത്തണം

സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ നേത്രരോഗ വിദഗ്ധനെ നിയമിക്കണം.

കണ്ണിന് പരിക്കുപറ്റിയവരുടെ വിവരശേഖരണത്തിനായി ദേശീയതലത്തില്‍ ഓണ്‍ ലൈന്‍ രജിസ്ട്രി രൂപവത്കരിക്കണം.

ചികിത്സതേടുന്ന രോഗികളുടെ വിവരങ്ങള്‍ ആശുപത്രിയധികൃതര്‍ ഇതില്‍ ചേര്‍ക്കണം.

ഇരയായവര്‍ക്ക് സാമ്പത്തികസഹായം നല്‍കാന്‍ പ്രത്യേക ഫണ്ട് രൂപവത്കരിക്കണം .

രോഗത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സകൂള്‍ പാഠ്യപദ്ധതി പരിഷതരിക്കണം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme