- Advertisement -Newspaper WordPress Theme
HEALTHകണ്ണും ദേഹവുമൊക്കെ മഞ്ഞ നിറം, രോഗാവസ്ഥ പങ്കുവച്ച് ദേവി ചന്ദന

കണ്ണും ദേഹവുമൊക്കെ മഞ്ഞ നിറം, രോഗാവസ്ഥ പങ്കുവച്ച് ദേവി ചന്ദന

ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ആശുപത്രിയിലായ വിവരം ആരാധകരുമായി പങ്കുവച്ച് നടി ദേവി ചന്ദന. തന്റെ യീട്യൂബ് ചാനലിലൂടെയാണ് താരം വിവരങ്ങള്‍ പങ്കുവച്ചത്. ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് ദേവി ചന്ദനയും ഭര്‍ത്താവ് കിഷോറും പറഞ്ഞു. ‘മഞ്ഞപ്പിത്തമല്ലേ’ എന്ന് ചോദിച്ച് അസുഖത്തെ നിസാരമാക്കി കണ്ടവരുണ്ടെന്നും ദേവി ചന്ദന പറഞ്ഞു. നിസാരമായി തള്ളിക്കളയേണ്ട അസുഖമല്ല ഇതെന്ന് പറഞ്ഞ ദേവി ചന്ദന തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും വിവരിച്ചു.

‘കുറച്ചുനാളായി കാണുന്നില്ലല്ലോ എന്ന് കുറേപ്പേര്‍ അന്വേഷിച്ചിരുന്നു. ഒരു മാസമായി ആശുപത്രിയിലായിരുന്നു. ചെറിയ ശ്വാസംമുട്ടല്‍ എന്നു പറഞ്ഞ് വച്ചോണ്ടിരുന്നു. പക്ഷേ ആശുപത്രിയില്‍ ചെന്നുകഴിഞ്ഞപ്പോഴാണ് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് തിരിച്ചറിഞ്ഞത്. ലിവര്‍ എന്‍സൈമുകള്‍ നന്നായി കൂടി. ഐസിയുവില്‍ അഡ്മിറ്റായി. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഇപ്പോള്‍ ഭേദമായി വരുന്നു.

കോവിഡ് വന്നപ്പോള്‍ കരുതിയത് അതായിരിക്കും ഏറ്റവും വലിയ പ്രതിസന്ധി എന്നാണെന്ന്. ആറ് മാസം കഴിഞ്ഞപ്പോള്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചു. അപ്പോള്‍ തോന്നി കോവിഡ് എത്രയോ ഭേദമായിരുന്നെന്ന്. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ആകെ ബുദ്ധിമുട്ടി. പക്ഷേ ഇതുണ്ടല്ലോ… ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഗുണപാഠമായിരുന്നു. എവിടെ നിന്നാണ് ഈ അസുഖം കിട്ടിയതെന്ന് എല്ലാവരും ചോദിച്ചു. ഞാന്‍ ഒറ്റയ്ക്ക് എവിടെയും പോയിട്ടില്ല. മൂന്നാറിലൊക്കെ എല്ലാവരുടെയും കൂടെയാണ് പോയത്. അതുകഴിഞ്ഞ് മുംബൈയില്‍ എനിക്കൊരു ഫങ്ഷനുണ്ടായിരുന്നു. അപ്പോഴും കൂടെ ആളുകളുണ്ടായിരുന്നു. അതുകഴിഞ്ഞ് ഷൂട്ടിങ്ങിന് പോയപ്പോഴും എല്ലാവരുമുണ്ടായിരുന്നു. എന്റെ ഭയങ്കര പ്രതിരോധശേഷി കൊണ്ടാവാം, എനിക്ക് മാത്രം അസുഖം വന്നത്.’ ദേവി ചന്ദനയുടെ വാക്കുകള്‍.

ദേവി ചന്ദനയുടെ രോഗാവസ്ഥയെക്കുറിച്ച് ഭര്‍ത്താവ് കിഷോറും വിഡിയോയില്‍ സംസാരിച്ചു. ‘കഴിഞ്ഞ മാസം 26ന് രാത്രി അഡ്മിറ്റായതാണ്. ആ സമയത്ത് അട്ടയൊക്കെ ചുരുണ്ട് കിടക്കുന്നതുപോലെയായിരുന്നു കിടപ്പ്. സംസാരമില്ല, എഴുന്നേല്‍ക്കില്ല. ഭക്ഷണം കഴിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ഛര്‍ദിക്കുന്നു. അതുകൊണ്ട് ഭക്ഷണം കാണുമ്പോള്‍ കഴിച്ചാല്‍ ഛര്‍ദിക്കുമോയെന്ന പേടി. ആകെ വല്ലാത്തൊരു അവസ്ഥയായിരുന്നു. കണ്ണും ദേഹവുമൊക്കെ മഞ്ഞക്കളര്‍. ബിലിറൂബിന്‍ 18 ആയി. എന്‍സൈംസൊക്കെ ആറായിരമൊക്കെയായി.’ കിഷോര്‍ പറഞ്ഞു.

ഈ അസുഖത്തിനെക്കുറിച്ച് നമുക്ക് ധാരണയില്ലായിരുന്നു. ഇടയ്ക്ക് ശ്വാസം മുട്ടല്‍ ഉണ്ടാകാറുണ്ടായിരുന്നു. അത് തണുപ്പിന്റെയൊക്കെ ആകുമെന്ന് കരുതി നിസ്സാരമായി കണ്ടു. കരള്‍ വീങ്ങിയിരിക്കുന്നു കാരണം ശ്വാസം മുട്ടിയതാണ്. ആശുപത്രിയിലായതു കാരണം എന്റെ കുഞ്ഞുങ്ങളുടെ അരങ്ങേറ്റം നേരില്‍ കാണാന്‍ കഴിഞ്ഞില്ല. ഫോണൊക്കെ കൈയിലെടുത്തിട്ട് മൂന്നാഴ്ചയോളമായി. ഐസിയുവില്‍ ഫോണ്‍ പറ്റില്ല. ഒരുപാട് പേര്‍ വിളിച്ച് അന്വേഷിച്ചിരുന്നു. എല്ലാവര്‍ക്കും നന്ദി.’ ദേവി ചന്ദന വിഡിയോയില്‍ പറഞ്ഞു. മഞ്ഞപ്പിത്തമാണെന്ന് പറയുമ്പോള്‍ പലരും ലാഘവത്തോടെ സംസാരിച്ചതായും ദേവി ചന്ദനയും ഭര്‍ത്താവും പറഞ്ഞു.

ഭക്ഷണത്തിലടക്കം വളരെയധികം ശ്രദ്ധ കൊടുത്താണ് കരളിന്റെ ആരോഗ്യം ഇപ്പോഴും കാക്കുന്നതെന്ന് താരം പറഞ്ഞു. ‘ഈ വിഡിയോയിലൂടെ ഞാന്‍ പറയാനുദ്ദേശിച്ചത് വേറൊന്നുമല്ല, പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ വെള്ളം, ഭക്ഷണം എന്നിവയൊക്കെ വളരെയധികം ശ്രദ്ധിക്കണം. ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവായി കോമയിലൊക്കെ പോയവരുണ്ടെന്ന് പറഞ്ഞുകേട്ടു. സ്ട്രീറ്റ് ഫുഡ് കഴിക്കുന്ന കഴിക്കുന്നത് ഒന്ന് കണ്‍ട്രോള്‍ ചെയ്യുക. ശുദ്ധമായ വെള്ളം മാത്രം കുടിക്കുക. പറയുമ്പോള്‍ എളുപ്പമാണ്. ഇതു വന്നുകഴിഞ്ഞാല്‍ വളരെ ബുദ്ധിമുട്ടാണ്. എല്ലാവരും ശ്രദ്ധിക്കുക’ – ദേവി ചന്ദന വിഡിയോയില്‍ പറയുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme