in , , , , , , ,

വെരിക്കോസ് വെയ്‌നിന് കാരണമാകുന്ന ഘടകങ്ങള്‍

Share this story

കാലുകളില്‍ നിന്ന് അശുദ്ധരക്തം തിരിച്ച് ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകള്‍ വീര്‍ത്ത്, തടിച്ച്, കെട്ട് പിണഞ്ഞ് കിടക്കുന്ന അവസ്ഥയ്ക്കാണ് വെരിക്കോസ് വെയ്‌നുകള്‍ എന്ന് പറയുന്നത്. മുതിര്‍ന്നവരില്‍ 25 ശതമാനത്തിനും വരുന്ന ഈ രോഗം പലപ്പോഴും വേദനയുണ്ടാക്കാതെ ഒരു സൗന്ദര്യ പ്രശ്‌നമായി തുടരാറുണ്ട്. എന്നാല്‍ ചിലരില്‍ ദീര്‍ഘനേരം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്താല്‍ കാല്‍ വേദന, കഴപ്പ്, പുകച്ചില്‍, നീര് വയ്ക്കല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കാലിലെ തൊലി കറുത്ത് കട്ടിയായി വരാനും വൃണങ്ങള്‍ ഉണ്ടാകാനും ഉണ്ടായ വൃണങ്ങള്‍ ഉണങ്ങാതിരിക്കാനുമെല്ലാം സാധ്യത വെരിക്കോസ് വെയ്ന്‍ ഉള്ളവരില്‍ കൂടുതലാണ്. ചിലപ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവവും ഉണ്ടാകാം.

കൈകാലുകളില്‍ നിന്ന് അശുദ്ധ രക്തം തിരികെ ഹൃദയത്തിലേക്ക് എത്തുന്നത് മസില്‍ പമ്പിങ് ആക്ഷന്‍ മൂലമാണ്. കാലുകളില്‍ നിന്ന് മുകളിലേക്ക് കയറുന്ന രക്തം തിരികെ താഴേക്ക് വരാതിരിക്കാന്‍ ചില വാല്‍വുകള്‍ ഈ രക്തക്കുഴലുകളില്‍ ഉണ്ടാകും. ഈ വാല്‍വുകള്‍ക്ക് തകരാര്‍ സംഭഴിക്കുമ്പോഴോ അവ ദുര്‍ബലമാകുമ്പോഴോ അവ അടയാതെ വരുകയും രക്തം തിരിച്ച് ഒഴുകാന്‍ തുടങ്ങുകയും ചെയ്യും. ഇത് രക്തം കാലുകളില്‍ കെട്ടിക്കിടക്കാനും രക്തക്കുഴലുകളില്‍ അമിതമായി രക്തമെത്തി അവ വളയാന്‍ കാരണമാകുകയും ചെയ്യുന്നു.

ഒരേ സ്ഥിതിയില്‍ ദീര്‍ഘനേരമുള്ള ഇരിപ്പും നില്‍പ്പുമെല്ലാം വെരിക്കോസ് വെയ്‌നിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഒരേ പോസിഷന്‍ രക്തപ്രവാഹത്തെ ബാധിച്ച് രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാക്കാന്‍ കാരണമാകും.

കാലുകള്‍ക്ക് ചലനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍, ഉയര്‍ന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണക്രമം, രക്തചംക്രമണം വര്‍ധിപ്പിക്കാനുള്ള വ്യായാമങ്ങള്‍, ഭാരനിയന്ത്രണം എന്നിവയെല്ലാം വെരിക്കോസ് വെയ്ന്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

സോപ്പാണോ ബോഡിവാഷാണോ നല്ലത്?

പാഷന്‍ ഫ്രൂട്ടിന്റെ അത്ഭുതഗുണങ്ങള്‍