കിംസ്‌ഹെല്‍ത്ത്
തിരുവനന്തപുരം, ജനുവരി 9, 2023: അവയവ മാറ്റിവെയ്ക്കല്‍ രംഗത്ത് ചരിത്രം സൃഷ്ടിച്ച് തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത്. മസ്തിഷ്‌കമരണം സംഭവിച്ച ഒരു വ്യക്തിയുടെ അവയവങ്ങള്‍ മൂന്ന് രോഗികള്‍ക്ക് ഒരേ സമയം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണ് കിംസ്‌ഹെല്‍ത്തില്‍ നടന്നത്. ഇതോടെ ഒരേ സമയം രണ്ട് മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രിയായി തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത് മാറി.
കിംസ്‌ഹെല്‍ത്തിലെ ഡോക്ടര്‍മാരും നഴ്സുമാരും അടക്കം നൂറോളം ആരോഗ്യപ്രവര്‍ത്തകരുടെ 24 മണിക്കൂര്‍ നീണ്ട പ്രയത്നമാണ് അവയവ മാറ്റിവെയ്ക്കല്‍ രംഗത്തെ അപൂര്‍വ നേട്ടത്തിന്
കാരണമായത്. മസ്തിഷ്‌ക മരണം സംഭവിച്ച 24 വയസ്സുളള
തമിഴ്നാട് സ്വദേശിയുടെ അവയവങ്ങള്‍ ആണ് മൂന്ന് രോഗികള്‍ക്ക് പുതുജീവന്‍ നല്‍കിയത്. ദാതാവിന്റെ കരള്‍, പാന്‍ക്രിയാസ്, വൃക്കകള്‍ എന്നിവയാണ് ആണ് മൂന്ന് രോഗികളില്‍ മാറ്റിവെച്ചത്.
രണ്ട് അവയവങ്ങള്‍ ആവശ്യമുള്ള 26 വയസ്സുള്ള സ്ത്രീക്കും 39 വയസ്സുള്ള പുരുഷനും ഒരേസമയം ശസ്ത്രക്രിയ നടത്തി. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തുന്നത്. ഒരു രോഗിയ്ക്ക് കരളിന്റെ പകുതിയും വൃക്കയും, രണ്ടാമത്തെ
രോഗിയ്ക്ക് പാന്‍ക്രിയാസും വൃക്കയും ആണ് മാറ്റിവെച്ചത്. കരള്‍രോഗം ബാധിച്ച 50 വയസ്സുള്ള സ്ത്രീക്കാണ് കരളിന്റെ രണ്ടാം പകുതി നല്‍കിയത്. ഇത്തരത്തില്‍ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ളാന്റ് ചെയ്യുന്നതും അപൂര്‍വമാണ്. ദക്ഷിണ കേരളത്തില്‍ തന്നെ പാന്‍ക്രിയാസ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയും ആദ്യമായാണ്
നടത്തുന്നത്. ഇതിന് നേതൃത്വം നല്‍കിയത് പാന്‍ക്രിയാറ്റിക് ആന്റ് മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്‌ളാന്റ് കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ.ഷിറാസ് അഹമ്മദ് റാതര്‍ ആണ്.
ടൈപ്പ് വണ്‍ പ്രമേഹരോഗിയായി രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായ വ്യക്തിയ്ക്കാണ് പാന്‍ക്രിയാസും വൃക്കയും ഒരേ സമയം മാറ്റിവെച്ചത്. പ്രൈമറി
ഹൈപ്പറോക്‌സലൂറിയ എന്ന രോഗം ബാധിച്ച് വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായ 26 വയസ്സുകാരിയ്ക്കാണ് വൃക്കയും കരളും മാറ്റിവെച്ചത്. ദാതാവിന്റെ കരള്‍ രണ്ട് ഭാഗമാക്കാന്‍ തക്ക വലുപ്പവും ആരോഗ്യവും ഉളളതായിരുന്നു. ഇത്തരത്തില്‍ ദാതാവില്‍ വച്ച് തന്നെ സ്പ്ളിറ്റ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് നടത്തുന്നതും കേരളത്തില്‍ ആദ്യമായിട്ടാണ്. കരള്‍ മാറ്റിവെയ്ക്കല്‍
ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത്
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിഭാഗം മേധാവി ആയ ഡോ. ഷബീറലി ടി യും ഹെപ്പറ്റോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. മധു ശശിധരനുമാണ്.വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് യൂറോളജി വിഭാഗം മേധാവിയും കണ്‍സള്‍ട്ടന്റും ആയ ഡോ. റെനു തോമസ്, ട്രാന്‍സ്പ്‌ളാന്റ് ഡയറക്ടറും നെഫ്രോളജി വിഭാഗം
കണ്‍സള്‍ട്ടന്റുമായ ഡോ. പ്രവീണ്‍ മുരളീധരന്‍, നെഫ്രോളജി വിഭാഗം കണ്‍സള്‍ട്ടന്റായ ഡോ. സതീഷ് ബാലന്‍ എന്നിവരാണ്.
24 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് ഡോക്ടര്‍മാരും നഴ്സ്മാരും, പാരാമെഡിക്കല്‍ പ്രവര്‍ത്തകരുമെല്ലാം അടങ്ങുന്ന കിംസ്‌ഹെല്‍ത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണെന്ന് കിംസ്‌ഹെല്‍ത്ത് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം ഐ. സഹദുളള പറഞ്ഞു. അവയവങ്ങള്‍ സ്വീകരിച്ച മൂന്ന് പേരും സുഖം പ്രാപിച്ച് വരുന്നു.
സര്‍ക്കാരിന്റയെും, അവയവ കൈമാറ്റം സുഗമമായി നടത്താന്‍ നിയോഗിക്കപ്പെട്ട കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെയും (കെ-സോട്ടോ)
മേല്‍നോട്ടത്തിലാണ് ശസ്ത്രക്രിയകള്‍ നടത്തിയത്. അപകടസാധ്യത കൂടുതലുള്ള ഒന്നിലധികം അവയവങ്ങള്‍ തകരാറിലായ രോഗികളെ സഹായിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ അവയവദാനത്തിനുളള
മാനദണ്ഡങ്ങള്‍ രൂപീകരിച്ചത്. ഇതിനായി ദേശീയ അന്തര്‍ദേശീയ മാര്‍ഗനിര്‍ദേശങ്ങളാണ് ഞങ്ങള്‍ പിന്തുടരുന്നത്. ഇക്കാര്യത്തില്‍ ദാതാവിന്റെ കുടുംബത്തിന്റെ നല്ല മനസ് വളരെയധികം ശ്ലാഘനീയമാണെന്നും കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ
ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.നോബിള്‍ ഗ്രേഷ്യസ് പറഞ്ഞു
ഹെപ്പറ്റോബിലിയറി ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിലെ
കണ്‍സള്‍ട്ടന്റുമാരായ ഡോ. വര്‍ഗീസ് എല്‍ദോ, ഡോ. എസ്. ശ്രീജിത്ത്, യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. നിത്യ ആര്‍, ഡോ. സുധിന്‍ എസ് ആര്‍, അനസ്‌തേഷ്യാ വിഭാഗം ഡോക്ടര്‍മാരായ ഡോ. ഹാഷിര്‍ എ, ഡോ. സാഹില്‍, ഡോ. ദിവ്യ എസ്, ഡോ. ഹരി, ഹെപ്പറ്റോളജി വിഭാ?ഗം കണ്‍സള്‍ട്ടന്റ് അജിത് കെ നായര്‍, ട്രാന്‍സ്പ്‌ളാന്റ് പ്രൊക്യൂര്‍മെന്റ് മാനേജര്‍ ഡോ. ആര്‍ മുരളീധരന്‍, ട്രാന്‍സ്പ്‌ളാന്റ് ക്രിട്ടിക്കല്‍ കെയര്‍ കണ്‍സള്‍ട്ടന്റ് ഡോ മധുസൂധനന്‍, റേഡിയോളജി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ.മനീഷ് കുമാര്‍ യാദവ്, ഡോ. കെ എസ് മനോജ്, ട്രാന്‍സ്പ്ലാന്റ് നേഴ്സ് മാനേജര്‍ ലിജു, ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍സ് അഭിനന്ദ്, സബീര്‍, പ്രമിത എന്നിവരും ഈ ഉദ്യമത്തിന്റെ ഭാഗമായി.
ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡോ തോമസ് മാത്യു, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോകലാ കേശവന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗം മേധാവി ഡോ. രമേശ് രാജന്‍ എന്നിവരുടെ സഹായസഹകരണവും ഈ ഉദ്യമത്തില്‍ ഉണ്ടായിരുന്നു.