പ്രമേഹത്തിനെതിരെ മരുന്നിനേക്കാള്‍ പവര്‍ഫുള്‍ ആരോഗ്യകരമായ ജീവിതശൈലിയെന്ന് അമേരിക്കയിലെ ന്യൂ മെക്‌സിക്കോ സര്‍വകലാശാല ഗവേഷകര്‍. പ്രമേഹം പ്രതിരോധ മരുന്നായ മെറ്റ്ഫോര്‍മിന്റെ ഗുണങ്ങളും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന്റെ ഗുണങ്ങളാണ് പ്രീഡയബെറ്റീസ് രോഗികളില്‍ ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ചായിരുന്നു പഠനം.
മെറ്റ്ഫോര്‍മിന്‍ കഴിക്കുന്നതിനെക്കാള്‍ ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുന്നത് ഫലപ്രദമാണെന്നും അതിന്റെ ഗുണങ്ങള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷവും നിലനില്‍ക്കുമെന്നും ലാന്‍സെറ്റ് ഡയബറ്റിസ് ആന്‍ഡ് എന്‍ഡോക്രൈനോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. 1996 ആണ് യുഎസ് ബയബെറ്റീസ് പ്രിവെന്‍ഷന്‍ പ്രോഗ്രാം എന്ന പേരില്‍ പഠനം ആരംഭിക്കുന്നത്. 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 കേന്ദ്രങ്ങളിലെ 3,234 പ്രീഡയബറ്റീസ് ആയ രോഗികളാണ് പഠനത്തില്‍ പങ്കെടുത്തത്.
രോഗികളെ രണ്ട് വിഭാഗമായി തിരിച്ചും ഒരു വിഭാഗം വ്യയാമം, ഡയറ്റ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യകരമായ ജീവിതശൈലിയും അടുത്ത വിഭാഗം പ്രമേഹം പ്രതിരോധിക്കാന്‍ മെറ്റ്ഫോമിനും കഴിക്കാന്‍ നിര്‍ദേശിച്ചു. പഠനത്തിന്റെ ആദ്യ മൂന്ന് വര്‍ഷത്തില്‍ തന്നെ മാറ്റങ്ങള്‍ പ്രകടമായിരുന്നുവെന്ന് ന്യൂ മെക്സിക്കന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ സര്‍വകലാശാല ഗവേഷകന്‍ വല്ലഭ് രാജ് ഷാ പറയുന്നു.
പഠനത്തില്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 24 ശതമാനമായി കുറഞ്ഞതായി കണ്ടെത്തി. അതേസമയം, മെറ്റ്ഫോമിന്‍ 17 ശതമാനമാണ് പ്രമേഹ സാധ്യത കുറച്ചത്. രണ്ട് രീതികള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചു. ആദ്യത്തെ മൂന്ന് വര്‍ഷത്തിന് ശേഷം ശരീരഭാരം കുറയ്ക്കല്‍, ശാരീരിക പ്രവര്‍ത്തനങ്ങള്‍, വര്‍ധിപ്പിക്കല്‍ തുടങ്ങിയ ജീവിതശൈലി ഇടപെടലുകള്‍ പ്പൈ് 2 പ്രമേഹത്തിന്റെ ആരംഭത്തില്‍ 58 ശതമാനം കുറവിന് കാരണമായി. മെറ്റ്‌ഫോര്‍മിന്‍ കഴിക്കുമ്പോള്‍ ഇത് 31 ശതമാനം കുറവായിരുന്നു.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടര്‍ന്ന പ്രമേഹമില്ലാത്ത ആളുകള്‍ക്ക് 22 വര്‍ഷത്തിന് ശേഷവും പ്രമേഹം ഉണ്ടായില്ലെന്ന് പഠനത്തില്‍ പറയുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടര്‍ന്ന ഗ്രൂപ്പിലെ ആളുകള്‍ക്ക് പ്രമേഹമില്ലാതെ 3.5 വര്‍ഷം കൂടി അനുഭവപ്പെട്ടു. അതേസമയം മെറ്റ്ഫോര്‍മിന്‍ ഗ്രൂപ്പിലുള്ളവര്‍ക്ക് 2.5 വര്‍ഷം കൂടി അധികമായി ലഭിച്ചു. പഠനം ആരംഭിച്ച ആദ്യ മൂന്ന് വര്‍ഷത്തില്‍ തന്നെ മെറ്റ്ഫോര്‍മിനെക്കാള്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് പ്രമേഹത്തിനെതിരെ ഫലം ചെയ്യുമെന്ന് കണ്ടെത്തിയെന്നും ജീവിതശൈലിയാണ് ഏറ്റവും പ്രധാനമെന്നും ഷാ പറയുന്നു.