- Advertisement -Newspaper WordPress Theme
FOODമുറിച്ച തണ്ണിമത്തൻ കേടാകാതിരിക്കാൻ എന്ത് ചെയ്യണം ? ബ്രെഡ് കേടാകാതെയിരിക്കാൻ ? ഇവിടെ വരൂ വഴിയുണ്ട്

മുറിച്ച തണ്ണിമത്തൻ കേടാകാതിരിക്കാൻ എന്ത് ചെയ്യണം ? ബ്രെഡ് കേടാകാതെയിരിക്കാൻ ? ഇവിടെ വരൂ വഴിയുണ്ട്

വീട്ടമ്മമാർ കൂടുതൽ സമയവും ചിലവഴിക്കുന്ന ഒരിടമാണ് അടുക്കള. ആഹാരം പാകം ചെയ്തും അവിടെ വൃത്തിയാക്കിയും ഒക്കെ അമ്മമാരുടെ സമയം അവിടങ്ങനെ പോകും. ഇതിനിടയിൽ ആഹാരം ഉണ്ടാക്കാനായി വാങ്ങി വച്ചിരിക്കുന്ന സാധനങ്ങൾ കേടാകുന്നതാണ് ഏറ്റവും വലിയ തലവേദന. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന സാധനങ്ങൾക്കായാലും ഒരു പരിധിയുണ്ട്. എന്നാൽ ഇങ്ങനെയുള്ള തലവേദനകൾ ഒഴിവാക്കാനായി മറ്റു ചില സൂത്രപ്പണികൾ നോക്കിയാലോ?

തക്കാളി കേടാകാതെയിരിക്കാൻ

തക്കാളി സൂക്ഷിക്കാനായി അതിന്റെ ഞെട്ട് ഉള്ള ഭാഗത്ത് ഒരു കഷ്ണം ടേപ്പ് ഒട്ടിക്കുക ഇത് തക്കാളി രണ്ടാഴ്‌ചയോളം കേടാകാതെ സൂക്ഷിക്കാൻ സഹായിക്കും.

ഉരുളക്കിഴങ്ങ് മുളയ്ക്കാതിരിക്കണമെങ്കിൽ എന്ത് ചെയ്യാൻ പറ്റും

ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നതിൽ ഏറ്റവും വലിയ പ്രശ്നമാണ് ഉരുളക്കിഴങ്ങ് പെട്ടെന്ന് മുളച്ചു പോകുന്നു എന്നുള്ളത്. ഇത് ഒഴിവാക്കാനായി ഉരുളക്കിഴങ്ങിനൊപ്പം ആപ്പിൾ കൂടി സൂക്ഷിക്കുക. ആപ്പിളിൽ നിന്നും പുറത്തുവരുന്ന സുഗന്ധം കാരണം ഉരുളക്കിഴങ്ങ് പെട്ടെന്ന് മുളക്കില്ല

ഇഞ്ചി കേടാകാതെയിരിക്കാൻ

തൊലികളയാത്ത ഇഞ്ചി അങ്ങനെ തന്നെ സൂക്ഷിക്കാം, തൊലി കളഞ്ഞ ഇഞ്ചി പ്ലാസ്റ്റിക് റാപ്പിൽ ചുറ്റി ഫ്രിഡ്ജിൽ വയ്ക്കാം. കൂടുതൽ കാലം സൂക്ഷിക്കണമെങ്കിൽ അരിഞ്ഞ ഇഞ്ചി കഷണങ്ങൾ ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്, അല്ലെങ്കിൽ നാരങ്ങാനീരിലോ വിനാഗിരിയിലോ മുക്കി സൂക്ഷിക്കാം.

കൊഞ്ചു കേടാകാതെയിരിക്കാൻ

ഒരു മിനറൽ വാട്ടർ കുപ്പിയെടുത്ത് അതിലേക്ക് തലകീഴായി കൊഞ്ച് ഇട്ടു വയ്ക്കുക. അതിനുശേഷം കുപ്പിയുടെ മുകൾ ഭാഗം വരെ വെള്ളമെടുത്ത് അടപ്പിട്ടു മുറുക്കിയടക്കുക. ശേഷം ഫ്രിജിൽ സൂക്ഷിച്ചാൽ നാളുകളോളം കേടാകാതെയിരിക്കും.

വെളുത്തുള്ളി കേടാകാതെയിരിക്കാൻ

വെളുത്തുള്ളി കേടാകാതെ സൂക്ഷിക്കാൻ അതിനെ ഒരു എയർ ടൈറ്റ് കണ്ടെയ്‌നറിൽ സൂക്ഷിക്കുക. വെളുത്തുള്ളി ഉപയോഗിക്കുന്നതിന് മുമ്പ് അതിന്റെ പുറംതൊലി നീക്കം ചെയ്യാതിരിക്കുക, കാരണം ഇത് കേടാവുന്നത് തടയാൻ സഹായിക്കും.

ബ്രെഡ് കേടാകാതെയിരിക്കാൻ

ബ്രഡ് എപ്പോഴും പെട്ടെന്ന് കേടായി പോകുന്ന ഒരു ഭക്ഷ്യവാസ്തുവാണ്. അതുകൊണ്ട് തന്നെ ബ്രഡ് കേടാകാതിരിക്കാൻ ആയി ഒരു കഷണം സെലറിയെടുത്ത് ബ്രിഡ് കവറിനകത്തു വച്ച് മുറുക്കി കെട്ടുക. അപ്പോൾ ബ്രഡ് ഒരുപാട് കാലം കേടാകാതെ ഇരിക്കും.

മുറിച്ച തണ്ണിമത്തൻ കേടാകാതിരിക്കാൻ

തണ്ണിമത്തൻ കഴിക്കാൻ മുറിച്ച് എടുത്തതിനുശേഷം ബാക്കി വരുന്ന ഭാഗം സൂക്ഷിക്കുക എന്നുള്ളത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് അത് ഒരു ദിവസത്തിൽ കൂടുതൽ കേടാകാതിരിക്കാൻ സാധ്യത വളരെ കുറവാണ്. തണ്ണിമത്തൻ കേടാകാതെ സൂക്ഷിക്കാൻ ആയി ഇത്രമാത്രം ചെയ്താൽ മതി. മുറിച്ചെടുത്ത ബാക്കി ഭാഗത്തിലേക്ക് രണ്ട് വെളുത്തുള്ളി അല്ലി വെച്ച് ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞു ഫ്രിഡ്ജിൽ വയ്ക്കുക. ഇത് ബാക്ടീരിയയുടെ വളർച്ച തടയുകയും കുറച്ചുനാളത്തേക്ക് എങ്കിലും തണ്ണിമത്തൻ കേടാകാതെ സൂക്ഷിക്കാൻ സാധിക്കുകയും ചെയ്യും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme