in , , , , , , ,

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍

Share this story

മനുഷ്യശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ രണ്ട് തരത്തിലുണ്ട്. നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മരുന്നുകള്‍, ശരീരഭാരം കുറയ്ക്കല്‍, ഭക്ഷണത്തില്‍ മാറ്റം വരുത്തുക തുടങ്ങിയവയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണം കഴിച്ച് തന്നെ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാം. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.

ഓട്സില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എല്‍ഡിഎല്‍) കൊളസ്‌ട്രോള്‍, മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. കിഡ്നി ബീന്‍സ്, ആപ്പിള്‍, പിയേഴ്‌സ് തുടങ്ങിയ ഭക്ഷണങ്ങളിലും ലയിക്കുന്ന നാരുകള്‍ കാണപ്പെടുന്നു. ലയിക്കുന്ന നാരുകള്‍ രക്തപ്രവാഹത്തിലേക്ക് കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യുന്നത് കുറയ്ക്കും.

തണ്ണിമത്തനില്‍ അടങ്ങിയ ലൈക്കോപീന്‍ എന്ന കരോട്ടിനോയ്ഡ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. നല്ല കൊളസ്‌ട്രോള്‍ മെച്ചപ്പെടുത്താനും ചീത്ത കൊളസ്‌ട്രോള്‍ (LDL) കുറയ്ക്കാനും തണ്ണിമത്തന് കഴിയും. ഈ വേനല്‍ക്കാലത്ത് പ്രഭാതഭക്ഷണമായോ ലഘുഭക്ഷണമായോ ഒക്കെ തണ്ണിമത്തന്‍ ഉള്‍പ്പെടുത്താം.

ബ്ലൂബെറി, കാന്‍ബെറി, സ്‌ട്രോബെറി തുടങ്ങിയ ബെറിപ്പഴങ്ങള്‍ എല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ദിവസവും ഒരുപിടി ബെറിപ്പഴങ്ങള്‍ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും.

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മത്സ്യം കഴിക്കുന്നത് എല്‍ഡിഎല്‍ കുറയ്ക്കും. ഒമേഗ-3 രക്തപ്രവാഹത്തിലെ ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു, അസാധാരണമായ ഹൃദയ താളങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നു.

സോയാബീനും അവയില്‍ നിന്ന് ഉണ്ടാക്കുന്ന ഭക്ഷണങ്ങളായ ടോഫു, സോയ മില്‍ക്ക് എന്നിവ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായകമാണ്.

ബദാം, വാള്‍നട്ട്, നിലക്കടല, മറ്റ് നട്‌സുകള്‍ കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണെന്ന് നിരവധി പഠനങ്ങള്‍ കാണിക്കുന്നു. ദിവസവും ഒരു പിടി നട്‌സ് കഴിക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കും.

ശ്രീലങ്കയിലെ ഇന്ധനക്ഷാമം: തിരുവനന്തപുരത്തക്ക് പറന്ന് അന്താരഷട്ര് വിമാനങ്ങള്‍

ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍