- Advertisement -Newspaper WordPress Theme
FITNESSതൈറോയ്ഡ് രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

തൈറോയ്ഡ് രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

പൊതുവേ ഗോയിറ്റര്‍ ഉള്ളവരാണ് ആഹാരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ചില ആഹാര പദാര്‍ഥങ്ങളും പച്ചക്കറികളും ഒഴിവാക്കണം. കപ്പ അഥവാ മരിച്ചിനി, കാബേജ്, കോളിഫ്‌ലവര്‍, ബ്രോക്കോളി എന്നിവയിലെ ഗോയിട്രോജനുകള്‍ അയഡിന്റെ പ്രവര്‍ത്തനത്തിനെ തടസ്സപ്പെടുത്തുന്ന ചില സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.

കാബേജ്, കോളിഫ്‌ലവര്‍ എന്നിവ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ ഈ ഗോയിട്രോജനുകള്‍ അയഡിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. തന്മൂലം തൈറോയ്ഡ് ഗ്രന്ഥി വലുതാകുന്നു. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഇവ കഴിക്കാം. എന്നാല്‍ തുടരെ ഉപയോഗിക്കരുത്. നന്നായി പാകം ചെയ്യുമ്പോള്‍ ഇതിലെ പ്രശ്‌നങ്ങള്‍ കുറയുന്നതായും തെളിഞ്ഞിട്ടുണ്ട്.

കപ്പ ഏറെക്കുറെ പ്രശ്‌നക്കാരന്‍ ആണെങ്കിലും മീനിനൊപ്പം കഴിക്കാവുന്നതാണ്. കപ്പയിലെ തായോസൈറ്റ് എന്ന ട്രോജന്‍ അയഡിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു എങ്കിലും കപ്പ മീനിനോടൊപ്പം കഴിക്കുമ്പോള്‍ മീനില്‍ ധാരാളമായി അയഡിന്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് ഗോയിറ്റര്‍ സാധ്യത ഉണ്ടാകുന്നില്ല. തൈറോയ്ഡ് രോഗികള്‍ ഒഴിവാക്കേണ്ട മറ്റു ചില ഭക്ഷണങ്ങള്‍ കൂടിയുണ്ട്.

കാബേജിലെ ഗോയിട്രോജനുകള്‍ അയഡിന്‍ പ്രവര്‍ത്തനം തടസപ്പെടുത്തുന്നു. ക്ലോളിഫ്‌ളവര്‍ അയഡിന്‍ കുറക്കുകയും തൈറോയ്ഡ് ഗ്രന്ഥി വീര്‍ക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഇത്തരക്കാര്‍ ഒഴിവാക്കേണ്ടതാണ്. എണ്ണമയവും മധുരവും പരമാവധി കുറയ്ക്കുന്നത് നല്ലതാണ്. ധാരാളം പഞ്ചസാര അടങ്ങിയ മധുരപലഹാരങ്ങള്‍ ഇക്കൂട്ടത്തിലുള്‍പ്പെടുന്നു. ബേക്കറി പലഹാരങ്ങള്‍ പൊതുവേ ആരോഗ്യത്തെ മോശപ്പെടുത്തുന്നവയാണ്. ടിന്നിലടച്ച ഭക്ഷണങ്ങള്‍, മൈദ കൊണ്ടുളള പലഹാരങ്ങള്‍ ഇവയും ഒഴുവാക്കേണ്ടതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme