in ,

ചൂട് കാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങള്‍

Share this story

അസഹനീയമായ ചൂടില്‍ വെന്തുരുകുകയാണ് നമ്മുടെ നാട്. ഈ പൊള്ളുന്ന വെയിലത്ത് പലപ്പോഴും തകരാറിലാകുന്ന ഒന്നാണ് നമ്മുടെ ശരീരത്തിന്റെ ആരോഗ്യം. ചൂടില്‍ നിന്ന് ആശ്വാസം തേടാനായി കഴിക്കുന്ന ചില തണുത്ത ഭക്ഷണപാനീയങ്ങള്‍ വയറിനെ പലപ്പോഴും കുഴപ്പത്തിലാക്കാറുണ്ട്. കൃത്രിമമായ ഭക്ഷ്യ ചേരുവകള്‍ക്കും പരമ്പരാഗത ധാന്യങ്ങള്‍ക്കുമെല്ലാം പകരം ചൂടത്ത് കഴിക്കാന്‍ പറ്റിയ വിഭവങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്.

നാം സാധാരണ കഴിക്കുന്ന പരമ്പരാഗത ഭക്ഷണങ്ങള്‍ക്ക് പകരം ബാര്‍ലി, റാഗി, ക്വിനോവ പോലുള്ള ഹോള്‍ ഗ്രെയ്നുകള്‍ ചൂട് കാലത്ത് കൂടുതലായി കഴിക്കേണ്ടതാണ്. ഇത് ശരീരത്തിന് ആവശ്യമായ പോഷണങ്ങള്‍ നല്‍കുന്നതിനൊപ്പം വയറിന്റെ ആരോഗ്യത്തെയും സംരക്ഷിക്കും. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും വയറിലെ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും ഹോള്‍ ഗ്രെയ്നുകള്‍ സഹായിക്കും

ചൂട് കാലത്ത് ഉണ്ടാകാവുന്ന അതിസാരം, വയറു വേദന എന്നിവയ്ക്കെല്ലാം ശമനം നല്‍കുന്നതാണ് വാഴപ്പഴം. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും പഴം സഹായിക്കും.

വയറിലെ ഗുണപ്രദമായ ബാക്ടീരിയകളെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഓട്സ് ദീര്‍ഘനേരം വയര്‍ നിറഞ്ഞ തോന്നലും ഉണ്ടാക്കും. മറ്റ് ആരോഗ്യഗുണങ്ങളും ഉള്ളതിനാല്‍ വേനല്‍ക്കാലത്ത് ഭക്ഷണക്രമത്തില്‍ ഓട്സ് ഉള്‍പ്പെടുത്താം.

തൈരില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചുണ്ടാക്കുന്ന മോരിന്‍ വെള്ളം മികച്ചൊരു പ്രോബയോട്ടിക്സ് ഡ്രിങ്കാണ്. ദഹനപ്രശ്നങ്ങള്‍ക്കും വയര്‍വീര്‍ക്കലിനും മലബന്ധത്തിനും ഇത് ഉത്തമപരിഹാരമാണ്. കാലറി കുറഞ്ഞ ഈ പാനീയത്തില്‍ അവശ്യ വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.

മോരിന്‍ വെള്ളം പോലെ തന്നെ പ്രോബയോട്ടിക്കുകള്‍ അടങ്ങിയ തൈര് സാദവും വേനലില്‍ കഴിക്കാന്‍ ഉത്തമമാണ്. കാല്‍സ്യവും പ്രോട്ടീനും ഇതില്‍ അടങ്ങിയിരിക്കുന്നു. ലഘുവായ ഈ ഭക്ഷണം ദഹിക്കാനും എളുപ്പമാണ്.

നിങ്ങള്‍ മദ്യപിക്കുന്നവരാണോ? ഇത്തരം കാന്‍സറുകള്‍ നിങ്ങള്‍ക്ക് പിടിപെടും

ഉറക്കത്തിലെ മരണം ഒഴിവാക്കാന്‍ ചെയ്യേണ്ടത്‌